മലപ്പുറം: പെരിന്തൽമണ്ണയിൽ സമ്പർക്ക വിലക്ക് ലംഘിച്ച രണ്ട് പേരെ പൊലീസും ആരോഗ്യ വകുപ്പും പിടികൂടി ഐസൊലേഷനിലേക്ക് മാറ്റി. പുലാമന്തോൾ പാലൂർ സ്വദേശിയും ഭാര്യയും നിർദേശങ്ങൾ ലംഘിച്ച് പെരിന്തൽമണ്ണയിൽ ടാക്‌സ് പ്രാക്‌ടീസ് ചെയ്യുകയായിരുന്നു. ഇവർ പ്രാക്‌ടീസ് ചെയ്‌തിരുന്ന കെട്ടിടം അടച്ചുപൂട്ടുകയും അണുവിമുക്തമാക്കുകയും ചെയ്‌തു.
പെരിന്തൽമണ്ണ പൊലീസും ആരോഗ്യ വകുപ്പും ചേർന്നാണ് ഇവരെ മഞ്ചേരി മെഡിക്കൽ കോളജിലെ ഐസൊലേഷനിലേക്ക് മാറ്റിയത്. ഇവർ ഈ മാസം 12നാണ് വിദേശ സന്ദർശനം കഴിഞ്ഞ് ഇയാളും കുടുംബവും നാട്ടിൽ തിരിച്ചെത്തിയത്. ഇവർക്ക് സമ്പർക്ക വിലക്ക് ഉണ്ടായിരുന്നെങ്കിലും വിലക്ക് മറികടന്നാണ് ടാക്‌സ് പ്രാക്‌ടീസ് തുടങ്ങിയത്. ഈ ദിവസങ്ങളിൽ ഇയാളുടെ സ്ഥാപനത്തിൽ എത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഇയാൾക്കും ഭാര്യക്കും എതിരെ ഐപിസി വകുപ്പുകൾ അനുസരിച്ച് പൊലീസ് കേസെടുത്തു.