ETV Bharat / state

റോഡില്‍ കുഴി, പുത്തനത്താണിയില്‍ കുഴിയെണ്ണൽ സമരം നടത്തി കോൺഗ്രസ്

പുത്തനത്താണി മുതൽ കടുങ്ങാത്തുകുണ്ട് വരെയുള്ള റോഡിലെ കുഴികൾ എണ്ണി തിട്ടപ്പെടുത്തി, വെള്ള നിറത്തിലുള്ള പെയിന്‍റ് അടിച്ച് നമ്പർ ഇട്ടായിരുന്നു സമരം. കുഴികളുടെ കണക്കുകള്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത്‌ വകുപ്പ് മന്ത്രിക്കും അയച്ചു കൊടുക്കുമെന്നും സമരക്കാർ പറഞ്ഞു.

മലപ്പുറത്ത് കുഴിയെണ്ണൽ സമരം  pothole counting strike Malappuram  Congress held a pothole counting strike in Malappuram  Potholes in road  കോൺഗ്രസ്  Congress  കൽപകഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി  Kalpakanchery Constituency Congress Committee  മലപ്പുറം പുത്തനത്താണി
റോഡിന്‍റെ ശോചനീയാവസ്ഥ, മലപ്പുറം പുത്തനത്താണിയില്‍ കുഴിയെണ്ണൽ സമരം നടത്തി കോൺഗ്രസ്
author img

By

Published : Aug 21, 2022, 9:56 AM IST

മലപ്പുറം: പുത്തനത്താണി- വൈലത്തൂർ റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് കൽപകഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുഴിയെണ്ണൽ സമരം നടത്തി. പുത്തനത്താണി മുതൽ കടുങ്ങാത്തുകുണ്ട് വരെയുള്ള റോഡിലെ കുഴികൾ എണ്ണി തിട്ടപ്പെടുത്തി, വെള്ള നിറത്തിലുള്ള പെയിന്‍റ് അടിച്ച് നമ്പർ ഇട്ടായിരുന്നു സമരം. കുഴികളുടെ കണക്കുകള്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത്‌ വകുപ്പ് മന്ത്രിക്കും അയച്ചു കൊടുക്കുമെന്നും സമരക്കാർ പറഞ്ഞു.

പുത്തനത്താണിയില്‍ കുഴിയെണ്ണൽ സമരം

2018 -19 വർഷത്തിൽ ഈ റോഡിന്‍റെ അറ്റകുറ്റ പണികള്‍ക്കായി അന്നത്തെ എംഎല്‍എ സി മമ്മൂട്ടി 5 കോടി രൂപ അനുവദിച്ചെങ്കിലും പൊതുമാരാമത്ത് ഉദ്യോഗസ്ഥർ നിര്‍മാണ പ്രവർത്തികൾക്ക് തുരങ്കം വയ്‌ക്കുകയായിരുന്നു എന്ന് സമരക്കാര്‍ ആരോപിച്ചു. റോഡിലെ കുഴികള്‍ അടക്കാന്‍ അടിയന്തരമായി പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കൽപകഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് രാമചന്ദ്രൻ നെല്ലിക്കുന്നിന്‍റെ നേതൃത്വത്തിലായിരുന്നു സമരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.