ETV Bharat / state

മണൽ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ മർദ്ദിച്ചതായി പരാതി

ചൊവ്വാഴ്ച്ച രാവിലെ 09.30തോടെ കുറുവൻ പുഴയുടെ ഇടിവണ്ണ കടവിൽ വെച്ചായിരുന്നു സംഭവം

മലപ്പുറം  മണൽ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി  പ്രതിയെ മർദ്ദിച്ചതായി പരാതി  നിലമ്പൂർ  Malappuram  Sand case  Bail  Accused got beaten
മണൽ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ മർദ്ദിച്ചതായി പരാതി
author img

By

Published : Oct 21, 2020, 4:31 AM IST

മലപ്പുറം: മണൽ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ മർദ്ദിച്ചതായി പരാതി. അകമ്പാടം ചൂരക്കാട്ടിൽ സ്വദേശി രാഹുലി(26)നാണ് മർദ്ദനമേറ്റത്. ഇയാളെ പരിക്കുകളോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച്ച രാവിലെ 09.30തോടെ കുറുവൻ പുഴയുടെ ഇടിവണ്ണ കടവിൽ വെച്ച് പെരുവമ്പാടം സ്വദേശികളായ ഷാജഹാൻ, റിയാസ് എന്നിവരാണ് തന്നെ മർദ്ദിച്ചതെന്ന് രാഹുൽ പറയുന്നു. മണൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സമയത്ത് രാഹുൽ തങ്ങളെ ഒറ്റികൊടുത്തു എന്ന് ആരോപിച്ചാണ് സഹോദരങ്ങളായ പ്രതികൾ തന്നെ മർദ്ദിച്ചതെന്ന് രാഹുൽ പറഞ്ഞു.

മണൽ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ മർദ്ദിച്ചതായി പരാതി

മർദ്ദിക്കുകയും പുഴയിൽ മുക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. കടവിന് സമീപമുണ്ടായിരുന്ന ആളുകൾ ഓടിയെത്തി പ്രതികളെ പിടിച്ചു മാറ്റിയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് രാഹുൽ പറഞ്ഞു. കുറുവൻ പുഴ കേന്ദ്രീകരിച്ച് മണൽ മാഫിയ സജീവമാണ്. സംഭവുമായി ബന്ധപ്പെട്ട് കേസെടുക്കുമെന്ന് നിലമ്പൂർ പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.