ETV Bharat / state

മലപ്പുറത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കലക്‌ടര്‍ കെ ഗോപാലകൃഷ്ണന്‍

ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെയും ലോകസഭ ഉപ തെരഞ്ഞെടുപ്പിന്‍റെയും വോട്ടെണ്ണല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിച്ചാണ് നടത്തുന്നത്.

Malappuram  തെരഞ്ഞെടുപ്പ്  വോട്ടെണ്ണൽ  നിയമസഭാ തെരഞ്ഞെടുപ്പ്  ലോകസഭ ഉപ തെരഞ്ഞെടുപ്പ്  Election  vote counting  K Gopalakrishnan  കെ ഗോപാലകൃഷ്ണന്‍
മലപ്പുറത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കലക്‌ടര്‍ കെ ഗോപാലകൃഷ്ണന്‍
author img

By

Published : Apr 30, 2021, 10:43 PM IST

മലപ്പുറം: മലപ്പുറം ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെയും ലോകസഭ ഉപ തെരഞ്ഞെടുപ്പിന്‍റെയും വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ വരണാധികാരി കൂടിയായ കലക്‌ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

കൂടുതൽ വായനക്ക്: നിയമസഭാ തെരഞ്ഞെടുപ്പ്; മലപ്പുറത്ത് 14 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പ്രത്യേകം സൗകര്യങ്ങള്‍ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയ ജീവനക്കാരും കൗണ്ടിങ് ഏജന്‍റുമാരും മാധ്യമപ്രവര്‍ത്തകരും മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഉണ്ടാകൂ. തെര്‍മല്‍ സ്‌കാനിങിന് ശേഷം മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് അവരെ പ്രവേശിപ്പിക്കൂ. ശരീരോഷ്മാവ് കൂടുതലുള്ളവരെ ഒഴിവാക്കേണ്ട സാഹചര്യം കൂടി കണക്കിലെടുത്ത് 10 ശതമാനം കൂടുതല്‍ കൗണ്ടിങ് ഏജന്‍റുമാരെ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വായനക്ക്: സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

കൗണ്ടിങ് ഹാളുകള്‍ അണുവിമുക്തമാക്കുന്നതിനോടൊപ്പം മാസ്‌ക്, സാനിറ്റൈസര്‍, സോപ്പ് എന്നിവ സജ്ജമാക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. ഇലക്ഷന്‍ കമ്മിഷന്‍ അനുവദിച്ച തിരിച്ചറിയല്‍ രേഖ പരിശോധിച്ച് മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കൂ. കൗണ്ടിങിനെത്തുന്ന എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. കൗണ്ടിങ് ഹാളിന് പുറത്ത് ആള്‍ക്കൂട്ടങ്ങളോ പ്രകടനങ്ങളോ അനുവദിക്കില്ലെന്നും ഹാളിനുള്ളില്‍ സിസിടിവി, ക്യാമറ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കലക്‌ടര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.