മലപ്പുറം: താനൂർ ബോട്ട് അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെയും തീരുമാനിച്ചു. സാങ്കേതിക വിദഗ്‌ധരുടെ നേതൃത്വത്തില്‍ അപകടത്തെ കുറിച്ച് പ്രത്യേകം അന്വേഷിക്കാനും തീരുമാനമായി. താനൂരില്‍ ചേർന്ന പ്രത്യേക മന്ത്രിസഭ യോഗത്തിലാണ് തീരുമാനങ്ങൾ.
താനൂരിലെ കേട്ടുങ്ങലില്‍ ബോട്ട് അപകടത്തില്‍ പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ച് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. അപകടത്തില്‍പ്പെട്ട് 11 പേര്‍ മരിച്ച പരപ്പനങ്ങാടി സ്വദേശി സെയ്‌തലവിയുടെ വീടും മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദര്‍ശിച്ചു. ഇതിന് ശേഷമായിരുന്നു അവലേകന യോഗം.