ETV Bharat / state

കൊവിഡ് പ്രതിരോധം; മാതൃകാ സേവനവുമായി സിവിൽ ഡിഫൻസ്

ഫയർ ആൻഡ് റെസ്ക്യൂ സർവീസിനൊപ്പം പൊതുസ്ഥലങ്ങളിൽ അണുനശീകരണം നടത്തുന്നതിനും മരുന്നുകൾ രോഗികളുടെ വീടുകളിൽ എത്തിച്ചു നൽകുന്നതിനും സിവിൽ ഡിഫെൻസ് സേന പ്രവർത്തിക്കുന്നു

Civil Defense  Model Service  മാതൃകാ സേവനം  സിവിൽ ഡിഫൻസ്  ഫയർ ആൻഡ് റെസ്ക്യൂ
മാതൃകാ സേവനവുമായി സിവിൽ ഡിഫൻസ്
author img

By

Published : Apr 12, 2020, 5:59 PM IST

മലപ്പുറം: മാതൃകാ സേവനവുമായി സിവിൽ ഡിഫൻസ്. ദുരന്ത മുഖങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നതിനായി ഫയർ ആൻഡ് റെസ്ക്യൂ സർവീസിൻ്റെ കീഴിൽ രൂപീകരിച്ചതാണ് സിവിൽ ഡിഫൻസ് സേന. തീപിടുത്തം, റോഡപകടങ്ങൾ തുടങ്ങിയ വിവിധമേഖലകളിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയ ഇവരുടെ സേവനം സമൂഹത്തിന് ആശ്വാസകരമാണ്. ലോകമൊട്ടുക്കും വ്യാപിക്കുന്ന കൊവിഡ് കാലത്തും സേവന മേഖലയിൽ നിറഞ്ഞു നിൽക്കുകയാണ് സിവിൽ ഡിഫൻസ്.

ഫയർ ആൻഡ് റെസ്ക്യൂ സർവീസിനൊപ്പം പൊതുസ്ഥലങ്ങളിൽ അണുനശീകരണം നടത്തുന്നതിനും മരുന്നുകൾ രോഗികളുടെ വീടുകളിൽ എത്തിച്ചു നൽകുന്നതിനും പൊതുസ്ഥലങ്ങളിലെ സാമൂഹിക അകലം പാലിക്കുന്നതിന് റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ തുടങ്ങിയ ഇടങ്ങളിൽ പൊതുജങ്ങൾക്ക് സഹായം ചെയ്യുന്നതിനുമൊക്കെയായി സേവനസന്നദ്ധരായി നിലമ്പൂരിലെ സിവിൽ ഡിഫെൻസ് സേന പ്രവർത്തിക്കുന്നു.

സപ്ളൈകോ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ ധാന്യ കിറ്റ് ആവശ്യമായ ഇടങ്ങളിലേക്ക് എത്തിച്ചു നൽകുന്നതിനും സിവിൽ ഡിഫൻസ് വോളണ്ടിയർമാരുണ്ട്. നാടുകാണി ചുരത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്കു വാഹനങ്ങൾ അണുവിമുക്തമാക്കുന്നതിനും ഫയർ സർവീസിനൊപ്പം വിശ്രമമില്ലാതെ ഇവര്‍ പ്രവർത്തിക്കുന്നു. നിലമ്പൂർ ഫയർ സ്റ്റേഷന് കീഴിൽ 50 സിവിൽ ഡിഫൻസ് വോളണ്ടിയർമാരാണുള്ളത്. പരിശീലനം പൂർത്തിയാക്കിയ ഇവർക്ക് തിരിച്ചറിയൽ കാർഡും ജാക്കറ്റും നൽകി സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ സേവനം ഉറപ്പുവരുത്തുണ്ട്. ആപത് ഘട്ടങ്ങളിൽ ഫയർ സർവ്വീസിനൊപ്പം സിവിൽ ഡിഫൻസ് വോളണ്ടിയർമാരും ഉണ്ടാവും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.