ETV Bharat / state

മാമാങ്ക മഹോത്സവം; തിരുനാവായയില്‍ ചുങ്കം പുനരാവിഷ്‌കാരം

പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനായാണ് രണ്ടര നൂറ്റാണ്ടിന് ശേഷം വീണ്ടും ചുങ്കം വിളംബരം പുനരാവിഷ്‌കരിച്ചിരിക്കുന്നത്

author img

By

Published : Dec 11, 2019, 4:25 PM IST

Updated : Dec 12, 2019, 8:15 AM IST

mamangam celebration  മാമാങ്ക മഹോത്സവം  റി എക്കൗ തിരുനാവായ  re ekow thirunavaya
മാമാങ്ക

മലപ്പുറം: തിരുനാവായ നിള തീരത്ത് നടക്കാനിരിക്കുന്ന മാമാങ്ക മഹോത്സവത്തിന്‍റെ ഭാഗമായി ചുങ്കം വിളംബരം നടന്നു. 'റി എക്കൗ തിരുനാവായ' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. പുനാരാവിഷ്‌കാരത്തിന്‍റെ ഭാഗമായി അഞ്ചിടങ്ങളിൽ നടന്ന ചുങ്കം വിളംബരം അത്താണി-ചുമട് താങ്ങി ചുങ്കത്തോടെ ആരംഭിച്ചു.

എഡി 1100 ആരംഭിക്കുകയും എഡി 1755 ൽ അവസാനിക്കുകയും ചെയ്‌ത കേരളത്തിന്‍റെ വാണിജ്യ സാംസ്‌കാരിക പൈതൃകത്തെ ചുങ്കം വിളംബരത്തിലൂടെ സ്‌മരിക്കുകയാണെന്ന് സംഘാടകൻ ചിറക്കൽ ഉമ്മർ പറഞ്ഞു. പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനായാണ് രണ്ടര നൂറ്റാണ്ടിന് ശേഷം വീണ്ടും റി എക്കൗ തിരുനാവായ ചുങ്കം വിളംബരം പുനരാവിഷ്‌കരിച്ചത്.

കഴിഞ്ഞ 28 വർഷമായി മാമാങ്കമെന്ന ഉത്സവം ഏറ്റെടുത്ത് നടത്തുകയും മാമാങ്കമെന്ന സ്‌മാരകത്തിന്‍റെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് റി എക്കൗ തിരുനാവായ. 2020 ഫെബ്രുവരി 8, 9, 10 തിയതികളിലാണ് മാമാങ്ക മഹോത്സവം നടക്കുന്നത്.

Intro:മലപ്പുറം: രണ്ടര നൂറ്റാണ്ടിനു ശേഷം പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി ചുങ്കം പിരിവ് വീണ്ടും ആവിഷ്കരിക്കുകയാണ് റി എക്കൗ തിരുനാവായ

Body:
പോത്തനൂര് വിവിധ വഴികളിൽ എത്തിയിരുന്ന വാണിജ്യ സംഘത്തിനു വേണ്ടി പത്തോളം അത്താണികൾ ഉണ്ടായിരുന്നു ഇന്നു പലതും ഇപ്പോൾ അവശേഷിക്കുന്നുണ്ട് മാമാങ്കത്തിന് വന്നിരുന്ന വാണിജ്യ സംഘത്തിന് ആശ്രയമായ വലിയ അത്താണികൾ നിലനിന്ന സ്ഥലങ്ങൾ ഇന്ന് ആ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്

Conclusion:എഡി 1100 ആരംഭിച്ചതും തേടി 1755 ഓടെ അവസാനിച്ചത് മായ മാമാങ്ക ചുങ്കം പിരിവ് വീണ്ടും പുനർ ആവിഷ്കരിക്കപ്പെടുന്നു 264 വർഷങ്ങൾക്കുശേഷം പുതിയ തലമുറക്ക് അ അ പരിചയപ്പെടുത്തുന്നതിന് വേണ്ടി ചുങ്കം പിരിവ് വീണ്ടും പുനരാവിഷ്കരിക്കുന്നത്

മാമാങ്ക സ്മരണകളുടെ സംരക്ഷണവുമായി പ്രവർത്തിക്കുന്ന കാൽ നൂറ്റാണ്ടിലധികം മാമാങ്കം ഉത്സവം നടത്തി വരികയും ചെയ്യുന്ന റി എക്കൗ തിരുനാവായ മാമാങ്കം രംഗം പുനരാവിഷ്കരിക്കുന്നത് മാമാങ്കത്തിന് എത്തുന്ന ഇന്ന് വാണിജ്യ സംഘം തിരുനാവായയിൽ പ്രവേശിക്കണമെങ്കിൽ എങ്കിൽ അഞ്ച് കേന്ദ്രങ്ങളിൽ ചുങ്കം ഒടുക്കേണ്ടി ഇരുന്നു

ബൈറ്റ്

ചിറക്കൽ ഉമ്മർ

കൊച്ചി വേണാട് രാജവംശത്തിലെ നിന്നും പെരുമ്പടവ് സ്വരൂപത്തിൽ നിന്നും എത്തുന്ന വാണിജ്യ സംഘം എടപ്പാൾ ചുങ്കത്ത്. പാലക്കാട് രാജവംശം പുന്നശ്ശേരി നമ്പി ദേശത്തുനിന്നും എത്തുന്നവർ കുറ്റിപ്പുറം കാർത്തല ചുങ്കത്തു വള്ളുവനാട് ചേകണ്ടിയിൽ നിന്നുംഎത്തുന്നവർ വെട്ടിച്ചിറ ചുങ്കത്തു, പരപ്പനാട് ദേശത്തു നിന്നുള്ളവർ താനാളൂർ ചുങ്കത്തു വയനാട് കൊല്ലം വംശ ദേശത്തുള്ളവർ തൂവക്കാട് പോത്ത് നൂരിലും ആയിരുന്നു ചുങ്കം ഒടുകിയിരുന്നത് ഈ പ്രദേശങ്ങളിൽ .റി എക്കൗ പ്രവർത്തകർ ചുങ്കം പിരിവ് ആവിഷ്കരിക്കുന്നത്

ചുരം പാതകൾ രൂപപ്പെടുന്നതിന് മുമ്പുവരെ കാടിറങ്ങി വന്നിരുന്ന ഗോത്ര വാണിജ്യ സംഘം അരീക്കോട് കോട്ടക്കൽ വഴി കന്മനം പോത്തനൂര് എത്തി വലിയ വരമ്പ് വഴി വക്കയൂർ കുന്നിൻ കൊടക്കൽ എത്തിയാണ് മാമാങ്കത്തിൽ പങ്കെടുത്തിരുന്നത്

പോത്തനൂര് വിവിധ വഴികളിൽ എത്തിയിരുന്ന വാണിജ്യ സംഘത്തിനു വേണ്ടി പത്തോളം അത്താണികൾ ഉണ്ടായിരുന്നു ഇന്നു പലതും ഇപ്പോൾ അവശേഷിക്കുന്നുണ്ട് മാമാങ്കത്തിന് വന്നിരുന്ന വാണിജ്യ സംഘത്തിന് ആശ്രയമായ വലിയ അത്താണികൾ നിലനിന്ന സ്ഥലങ്ങൾ ഇന്ന് ആ പേരിൽ തന്നെയാണ് അറിയപ്പെടുന്നത് പോത്തനൂരിലെ അവശേഷിക്കുന്ന നടവരമ്പിൽ ഉള്ള അത്താണിയിൽ മാമാങ്ക ചുമതലയുള്ള രാജാവിനെ ആളുകൾ വാണിജ്യ സംഘത്തിൽനിന്ന് ചുങ്കം പിരിക്കുന്ന രംഗം ആവിഷ്കരിച്ചതാണ് 2020 ഫെബ്രുവരി 8 9 10 തീയതികളിൽ തിരുനാവായ നടക്കുന്ന ഉത്സവത്തിന് വിളംബരം കൂടിയായ ഈ ചടങ്ങ് ആരംഭിക്കുന്നതാണ്
Last Updated : Dec 12, 2019, 8:15 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.