മലപ്പുറം: സ്വർണ കടത്തിന്‍റെ പശ്ചാത്തലത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ റെയ്‌ഡ്. എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെയും യാത്രക്കാരെയും പരിശോധിക്കുന്നുണ്ട്. സിബിഐ എറണാകുളം യൂണിറ്റാണ് പരിശോധന നടത്തുന്നത്.
പുലർച്ചയോടെയാണ് സിബിഐ സംഘം വിമാനത്താവളത്തിലെത്തിയത്. റെയ്‌ഡ് പുരോഗമിക്കുകയാണ്.