ETV Bharat / state

തിരൂരില്‍ മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയില്‍ - thirur

തിരൂര്‍ കൂട്ടായി കോട്ടക്കല്‍ മേഖലകളില്‍ ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വില്‌പന നടത്തുന്ന വലിയൊരു സംഘത്തെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ അറിയിച്ചു

തിരൂരില്‍ മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയില്‍
author img

By

Published : Aug 8, 2019, 10:04 AM IST

Updated : Aug 8, 2019, 1:16 PM IST

മലപ്പുറം : മൂന്ന് കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായി. പട്ടാമ്പി കൊപ്പം സ്വദേശികളായ മുഹമ്മദ് ഫാസില്‍ (23), അബൂബക്കര്‍ സിദ്ദിഖ് (32) എന്നിവരാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശി നിഷാദ് ഓടി രക്ഷപ്പെട്ടു. തിരൂര്‍ വൈലത്തൂരില്‍ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് തിരൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് പെട്ടെന്ന് തിരിച്ച് പോകാന്‍ ശ്രമിച്ച കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടയില്‍ ഇവർ പിടിയിലായത്.

തിരൂരില്‍ മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയില്‍

കോട്ടക്കല്‍ ഭാഗത്ത് വില്‌പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്ന് പിടിയിലായവര്‍ എക്‌സൈസിനോട് പറഞ്ഞു. കോയമ്പത്തൂരില്‍ നിന്നും പാലക്കാടിന്‍റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിച്ചു വില്‌പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Intro:തിരൂര്‍: തിരൂരില്‍ കഞ്ചാവ് വേട്ട. മൂന്ന് കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായിBody:തിരൂര്‍ കൂട്ടായി കോട്ടക്കല്‍ മേഖലകളില്‍ ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വില്പന നടത്തുന്ന വലിയൊരു സംഘത്തെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
Conclusion:.പട്ടാമ്പി കൊപ്പം മണ്ണേന്‍കാട് വാല്‍പ്പള്ള്യാലില്‍ വീട്ടില്‍ മുഹമ്മദ് ഫാസില്‍ (23) , പട്ടാമ്പി കൊപ്പം പുലാശ്ശേരി കൈപ്പാടത്ത് വീട്ടില്‍ അബൂബക്കര്‍ സിദ്ദിഖ്(32) എന്നിവരാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന ഒരാള്‍ വാഹനം നിര്‍ത്തുന്നതിനിടെ ഓടി രക്ഷപ്പെട്ടു.

തിരൂര്‍ വൈലത്തൂരില്‍ പെട്രോള്‍ പമ്പിന് സമീപം വെച്ച് തിരൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് പെട്ടെന്ന് തിരിച്ച് പോകാന്‍ ശ്രമിച്ച മാരുതി റിറ്റ്‌സ് കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടയില്‍ ആണ് കൊപ്പം സ്വദേശി പച്ചില മുത്തു എന്നറിയപ്പെടുന്ന നിഷാദ് ഓടി രക്ഷപ്പെട്ടത്. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ട് പേരെ വാഹനത്തിന്റെ സീറ്റില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച 3 കിലോയോളം കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തു.

കോട്ടക്കല്‍ ഭാഗത്ത് വില്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്ന് പിടിയിലായവര്‍ എക്‌സൈസിനോട് പറഞ്ഞു. പാലക്കാട് കൊപ്പം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ കഞ്ചാവ് മാഫിയയുടെ തലവനാണ് ഓടി രക്ഷപ്പെട്ട പച്ചില മുത്തു എന്നറിയപ്പെടുന്ന നിഷാദ്. പിടിക്കപ്പെട്ട വാഹനം അയാളുടേതാണെന്നും തങ്ങള്‍ സഹായികള്‍ മാത്രമാണെന്നും പിടിയിലായവര്‍ എക്‌സൈസിനോട് പറഞ്ഞു.
കോയമ്പത്തൂരില്‍ നിന്നും പാലക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ കിലോക്കണക്കിന് കഞ്ചാവ് എത്തിച്ചു വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്. രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയത്ത് ലഹരി വസ്തുക്കളും മറ്റും കടത്തുന്നതായി എക്‌സൈസ് പാര്‍ട്ടിക്ക് ഇന്റലിജെന്റ്‌സ് റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന നടത്തിയത്. തിരൂര്‍ കൂട്ടായി കോട്ടക്കല്‍ മേഖലകളില്‍ ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വില്പന നടത്തുന്ന വലിയൊരു സംഘത്തെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Byte

പി.എല്‍ ബിനുകുമാർ

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍

പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എല്‍ ബിനുകുമാറിനൊപ്പം പ്രിവന്റീവ് ഓഫീസര്‍ പി.എം ഫസലു റഹ്മാന്‍, പി.രവീന്ദ്രനാഥ്, കെ.എം ബാബുരാജ് , പി.പ്രഗേഷ് എന്നിവരും സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രകാശന്‍.എ.കെ, മുഹമ്മദലി.കെ, ധനേഷ്.പി, കണ്ണന്‍.എ.വി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജ.എം എന്നിവര്‍ പങ്കെടുത്തു.

Last Updated : Aug 8, 2019, 1:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.