ETV Bharat / state

കാലിക്കറ്റ് സർവ്വകലാശാല കോളജുകളില്‍ പുതിയ കോഴ്‌സുകൾക്ക് അംഗീകാരം നൽകി - new courses new courses

70 കോളജുകളില്‍ പുതിയ യു.ജി, പി.ജി സ്വാശ്രയ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിനാണ് അനുമതി

calicut university approved new courses  മലപ്പുറം  calicut university \  new courses new courses  കാലിക്കറ്റ് സര്‍വകലാശാല
കാലിക്കറ്റ് സർവ്വകലാശാല കോളജുകളില്‍ പുതിയ കോഴ്‌സുകൾക്ക് അംഗീകാരം നൽകി
author img

By

Published : Jul 2, 2020, 4:34 AM IST

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് 70 കോളജുകളില്‍ പുതിയ യു.ജി, പി.ജി സ്വാശ്രയ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിനു അനുമതി നല്‍കി. സര്‍വകലാശാലയിൽ ചേർന്ന പ്രത്യേക സെനറ്റാണ് അനുമതി നൽകിയത്. നാല് ഡിപ്ലോമ, 4064 ഡിഗ്രി,194 പി.ജി, നാല് എം.ഫില്‍, രണ്ട് പി.എച്ച്.ഡി കോഴ്‌സുകൾ ആരംഭിക്കുന്നതിനാണ് സെനറ്റ് അംഗീകാരം നൽകിയത്. 2016-ലെ റിസര്‍ച്ച് റഗുലേഷന്‍ ഭേദഗതിയ്ക്കും സെനറ്റിന്‍റെ അംഗീകാരമായി. ഭിന്നശേഷിക്കാര്‍ക്ക് പ്രൈവറ്റ് എയ്‌ഡഡ് കോളജുകളില്‍ അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ സംവരണം നല്‍കാനുള്ള ഭേദഗതിക്കും അംഗീകാരം നല്‍കി. താൽക്കാലിക വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോളിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.