ETV Bharat / state

കൈപ്പിനി പാലം: ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി

ഭരണ സാങ്കേതിക അനുമതി ലഭിച്ച പാലത്തിൻ്റെ ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കെ കൊവിഡ് രോഗവ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതാണ് നിര്‍മാണ പ്രവര്‍ത്തികള്‍ വൈകാന്‍ കാരണം.

bridge  construction  പുനഃര്‍നിര്‍മാണം  ടെന്‍ഡര്‍ നടപടികള്‍  നിര്‍മാണ പ്രവര്‍ത്തികള്‍  മലപ്പുറം
കൈപ്പിനി പാലത്തിൻ്റെ പുനഃര്‍നിര്‍മാണം; ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി
author img

By

Published : Apr 30, 2020, 11:53 AM IST

മലപ്പുറം: മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന ചുങ്കത്തറ കൈപ്പിനി പാലത്തിൻ്റെ പുനഃനിര്‍മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് ചാലിയാറിന് കുറുകെയുള്ള പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്. തകര്‍ന്ന പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കുന്നതിന് 13 കോടി 20 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

ഭരണ സാങ്കേതിക അനുമതി ലഭിച്ച പാലത്തിൻ്റെ ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കെ കൊവിഡ് രോഗവ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതാണ് നിര്‍മാണ പ്രവര്‍ത്തികള്‍ വൈകാന്‍ കാരണം. എബിഎം കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് പാലത്തിൻ്റെ നിര്‍മാണ ചുമതല.

കൈപ്പിനി പാലത്തിൻ്റെ പുനഃര്‍നിര്‍മാണം; ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

അതേസമയം പാലത്തിൻ്റെ നിര്‍മാണത്തിന് പുറമെ തകര്‍ന്ന നാല് സ്ളാബുകള്‍ അടക്കമുള്ള അവശിഷ്‌ടങ്ങള്‍ പുഴയില്‍ നിന്നും നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പും പി.വി അന്‍വര്‍ എം.എല്‍.എയും കരാറുകാരന് നിര്‍ദേശം നല്‍കി. മഴക്കാലം അടുത്ത് നില്‍ക്കെ ചാലിയാറിലെ ജലനിരപ്പ് സ്വാഭാവികമായ നിലയിലായാല്‍ പോലും വെള്ളത്തിൻ്റെ ഒഴുക്കിന് തടസമാവുകയും പുഴ ഗതിമാറി ഒഴുകുകയും അതു വഴി തീരപ്രദേശങ്ങളിലെ നിരവധി വീടുകളും ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളിലും കനത്ത നാശത്തിന് വഴിവെക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.