മലപ്പുറം: ജനങ്ങളെ ഭീതിയിലാഴ്ത്തി ബ്ലാക്ക്‌മാന്‍റെ മറവിൽ അജ്ഞാതൻ വിലസുന്നു . ചാലിയാർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായാണ് ആക്രമണം . പഞ്ചായത്തിലെ ഇടിവണ്ണ സ്വദേശി നൗഷാദിന്‍റെ ഭാര്യ ഫൗസിയുടെ കണ്ണിലേക്ക് അജ്ഞാതന്‍ മുളക് പൊടിയെറിഞ്ഞു. ഉറങ്ങി കിടക്കുകയായിരുന്ന ഫൗസിയുടെ കണ്ണിലേക്ക് ജനൽ വഴിയാണ് അജ്ഞാതൻ മുളക് പൊടിയെറിഞ്ഞത്. നിലമ്പൂർ പൊലീസ് വെള്ളിയാഴ്ച്ച രാത്രി തന്നെ നൗഷാദിന്‍റെ വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.
ബ്ലാക്ക്‌മാൻ ഭീതിയുടെ മറവിൽ അജ്ഞാതന്‍റെ ആക്രമണം - malappuram news
ഉറങ്ങി കിടക്കുകയായിരുന്ന വീട്ടമ്മയുടെ കണ്ണിലേക്ക് ജനലിലൂടെ മുളക് പൊടിയെറിഞ്ഞു