മലപ്പുറം : സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്തയാണ് (48) മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇവര്‍. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടാം ദിവസവും ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് ക്ഷാമം തുടരുകയാണ്. ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരില്‍ നിന്നും മരുന്ന് എത്തിച്ചാണ് രോഗികള്‍ക്ക് നല്‍കിയത്. ഇന്ന് ചികിത്സിക്കാന്‍ മരുന്ന് ലഭ്യമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Also Read: സംസ്ഥാനത്ത് 19,760 പേര്‍ക്ക് കൂടി കൊവിഡ് ; 194 മരണം
പതിനെട്ട് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളും ഞായറാഴ്‌ച രാത്രി തീര്‍ന്നിരുന്നു. ലൈപോസോമല്‍ ആംഫോടെറിസിന്‍ ദിവസവും വേണ്ടത് 50 വയലാണ്. ആംഫോടെറിസിന്‍ ആകട്ടെ ചുരുങ്ങിയത് 12 വയലും വേണം. ഒരു വയല്‍ പോലും ലഭ്യമല്ലാത്തപ്പോള്‍ ചികിത്സ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ് ആശുപത്രി അധികൃതര്‍.
Also Read: ലോകത്ത് ആദ്യമായി മനുഷ്യനില്‍ 'എച്ച് 10 എൻ 3' വൈറസ് ബാധ; സ്ഥിരീകരിച്ചത് ചൈനയില്‍