മലപ്പുറം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ച് മലപ്പുറം കലക്ടറേറ്റിനു മുന്നിൽ ബിജെപി പ്രവർത്തകർ സത്യാഗ്രഹം നടത്തി. സത്യാഗ്രഹ സമരം സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു.
കെ സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാനുള്ള ഇടതുപക്ഷ സർക്കാരിന്‍റെ ശ്രമങ്ങൾക്കെതിരെ ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്‍റെ ഭാഗമായാണ് മലപ്പുറം കലക്ടറേറ്റിന് മുന്നിലും സത്യാഗ്രഹ സംഘടിപ്പിച്ചത്. ബിജെപി നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമമാണ് പിണറായിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സി കൃഷ്ണകുമാർ പറഞ്ഞു.
ALSO READ: ലക്ഷദ്വീപിലേക്ക് യാത്ര അനുമതി നിഷേധിച്ച സംഭവം; വിശദീകരണം തേടി ഹൈക്കോടതി
ചടങ്ങിൽ ജില്ലാ പ്രസിഡന്‍റ് രവി തേലത്ത് അധ്യക്ഷത വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് സത്യാഗ്രഹ സമരം സംഘടിപ്പിച്ചത്.