മലപ്പുറം: പ്രതിരോധ നടപടിയുടെ ഭാഗമായി സർക്കാർ ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ജില്ലയിലെ കാർഷിക മേഖല പ്രതിസന്ധിയിൽ. നിലവിൽ വ്യാപാരികൾ കാർഷിക ഉൽപന്നങ്ങൾ വാങ്ങുന്നത് നിർത്തിയതോടെ ചെറുകിട കർഷകർ പട്ടിണിയിലേക്ക് നീങ്ങുകയാണ്. സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
വാങ്ങാൻ അളില്ലാതെ നേന്ത്ര വാഴ അടക്കമുള്ളവ തോട്ടങ്ങളിൽ നശിക്കുകയാണ്. കർഷകർക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം അടിയന്തരമായി ധനസഹായം നല്‍കണമെന്നും ആവശ്യമുണ്ട്.