മലപ്പുറം: ക്ലാസ് മുറികളില്‍ വന്യജീവികള്‍ മുതല്‍ നക്ഷത്രങ്ങള്‍ വരെ പ്രത്യക്ഷപ്പെടും. ഓഗ്‌മെന്‍റല്‍ റിയാലിറ്റി സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ക്ലാസ് മുറികളില്‍ ആനയും പശുവും നക്ഷത്രങ്ങളുമെല്ലാം പ്രത്യക്ഷപ്പെടുന്നത്. ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും ഇതൊരു പുത്തന്‍ അനുഭവമായി.
സംസ്ഥാനത്ത് ആദ്യമായി ഓഗ്‌മെന്‍റല്‍ റിയാലിറ്റി സാങ്കേതിക വിദ്യ പരീക്ഷിക്കുന്ന സ്‌കൂളാണ് മൂര്‍ക്കനാട് എഇഎംഎ യുപി സ്‌കൂള്‍. അധ്യാപകന്‍ ശ്യാമാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഇത്തരമൊരു പരീക്ഷണം നടത്താന്‍ പ്രചോദനമായത്. അധ്യാപകരും രക്ഷിതാക്കളും ആശയത്തിന് പിന്തുണ നല്‍കിയതോടെ മൂര്‍ക്കനാട് എഇഎംഎ യുപി സ്‌ക്കൂളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംസ്ഥാനത്തിന് തന്നെ മാതൃകയായി. പഴയ പഠന രീതിയില്‍ നിന്നും വേറിട്ട ശൈലി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ കൗതുകമായിരിക്കുകയാണ്.