മലപ്പുറം: പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ തസ്‌തികയിലേക്ക് എസ്.സി വിഭാഗത്തെ പരിഗണിക്കാതെ നിയമനം നടത്തുന്നതിനെതിരെ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. റാങ്ക് ലിസ്റ്റിലെ ഒന്ന്, രണ്ട് നമ്പറുകാരായ കെസിയ വര്‍ഗീസ്, ജ്യോതി കൃഷ്‌ണ എന്നിവരെ നിയമിക്കുന്നതിനാണ് പഞ്ചായത്ത് ഭരണസമിതിയിലുള്ളവരുടെ ശ്രമം. നിയമനത്തില്‍ എസ്.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരെ തന്നെ നിയമിക്കണമെന്ന് കവിത എന്ന യുവതിയുടെ ആവശ്യം.
സംവരണതത്വം പാലിക്കേണ്ടതുണ്ടെന്ന് സെക്രട്ടറിയും അറിയിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവുകളൊന്നും പഞ്ചായത്ത് പ്രസിഡന്‍റ് പാലിച്ചില്ലെന്നാണ് ആക്ഷേപം. സര്‍ക്കാര്‍ ഉത്തരവിന്‍റെയും സര്‍ക്കുലറിന്‍റെയും ക്ലാരിഫിക്കേഷന്‍ മറച്ചുവെച്ച് എസ്.സി, എസ്.ടി ഉദ്യോഗാര്‍ഥികളില്‍ നിന്നും ഇന്‍ര്‍വ്യൂ നടത്തുന്നതിലേക്ക് അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ചൊവ്വാഴ്‌ച ബോര്‍ഡ് മീറ്റിങ് വിളിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്. ഈ അപേക്ഷകള്‍ പരിഗണിച്ചാല്‍ ഇന്‍ര്‍വ്യു കഴിഞ്ഞ് കാത്തിരിക്കുന്ന കവിതക്ക് അവസരം നഷ്‌ടമാകുമെന്ന് പ്രതിപക്ഷം ഉന്നയിച്ചു.