മലപ്പുറം : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഓഫ് കേരളയുടെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. ഇരുന്നൂറിലധികം കിറ്റുകളാണ് വിതരണം ചെയ്തത്. ലോക്ക് ഡൗണിൽ ദുരിതത്തിലായ അസോസിയേഷൻ മെമ്പർമാർക്കാണ് മലപ്പുറം യൂണിറ്റിൽ നിന്ന് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്.
ലോക്ക് ഡൗൺ നിലവിൽ വന്നതോടെ 40 ദിവസത്തിലധിമായി വർക്ഷോപ്പുകൾ അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിലായിരുന്നു അസോസിയേഷന്‍റെ നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്തത്.