ETV Bharat / state

വൃദ്ധയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ബംഗാള്‍ സ്വദേശി അറസ്റ്റില്‍

കാര്‍ത്തല വടക്കുംമുറി ക്ഷേത്രത്തില്‍ ശുചീകരണ ജോലികളില്‍ ഏര്‍പ്പെട്ട വിജയലക്ഷ്‌മിയെ കഴുത്ത് ഞെരിച്ച് ബോധരഹിതയാക്കിയതിന് ശേഷം സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു.

Malappuram news updates  latest news in kerala  Malappuram news live  വെസ്റ്റ് ബംഗാള്‍ സ്വദേശി അറസ്റ്റില്‍  വയോധിക  സ്വര്‍ണം കവര്‍ന്ന പ്രതി അറസ്റ്റില്‍  കവര്‍ച്ച  വെസ്റ്റ് ബംഗാള്‍  കാര്‍ത്തല വടക്കുംമുറി ക്ഷേത്രം  മോഷണം  സ്വര്‍ണാഭരണം കവര്‍ന്നു  kerala news updates  latest news in kerala
അറസ്റ്റിലായ വെസ്റ്റ് ബംഗാള്‍ സ്വദേശി ഹബീബുള്ള
author img

By

Published : Feb 20, 2023, 5:55 PM IST

മലപ്പുറം: വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. പശ്‌ചിമ ബംഗാള്‍ സ്വദേശി ഹബീബുള്ളയാണ് അറസ്റ്റിലായത്. ഇരിക്കാരിക്കര മഠത്തില്‍ വിജയലക്ഷ്‌മിയാണ് (61) ആക്രമണത്തിന് ഇരയായത്.

കഴിഞ്ഞ നവംബര്‍ 23നാണ് കേസിനാസ്‌പദമായ സംഭവം. കാര്‍ത്തല വടക്കുംമുറി ക്ഷേത്രത്തില്‍ ശുചീകരണ ജോലികളില്‍ ഏര്‍പ്പെട്ട വിജയലക്ഷ്‌മിയെ കഴുത്ത് ഞെരിച്ച് ബോധരഹിതയാക്കിയതിന് ശേഷം സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ വിജയലക്ഷ്‌മി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വിജയലക്ഷ്‌മിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിയാനായത്. സംഭവത്തിന് ശേഷം പശ്‌ചിമ ബംഗാളിലേക്ക് രക്ഷപ്പെട്ട ഇയാളെ കൊല്‍ക്കത്ത പൊലീസിന്‍റെ സഹായത്തോടെയാണ് പിടികൂടാനായത്.

മോഷ്‌ടിച്ച രണ്ട് ആഭരണങ്ങള്‍ ഇയാളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ തുടരന്വേഷണം പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.