ETV Bharat / state

'ഹൈദരലി തങ്ങളുടെ മരണം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്‌ടം'; അനുസ്‌മരിച്ച് ആര്യാടൻ മുഹമ്മദ് - Hyderali shihab thangal passes away

ലാളിത്യംകൊണ്ടും സൗമ്യതകൊണ്ടും ഏറെ ശ്രദ്ധേയനായിരുന്നു ഹൈദരലി തങ്ങളെന്ന് ആര്യാടൻ മുഹമ്മദ്

ഹൈദരലി തങ്ങളുടെ നിര്യാണത്തില്‍ അനുസ്‌മരിച്ച് ആര്യാടൻ മുഹമ്മദ്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്  Aryadan Muhammed about Hyderali shihab thangal  Hyderali shihab thangal passes away  Senior Congress leader Aryadan Mohammad
'ഹൈദരലി തങ്ങളുടെ മരണം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്‌ടം'; അനുസ്‌മരിച്ച് ആര്യാടൻ മുഹമ്മദ്
author img

By

Published : Mar 6, 2022, 10:52 PM IST

മലപ്പുറം : പാണക്കാട് ഹൈദരലി തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. അദ്ദേഹത്തിന്‍റെ മരണം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്‌ടമാണ്. മുസ്ലിം ലീഗിന് മാത്രമല്ല, മതേതര കേരളത്തിനും വലിയ നഷ്‌ടമാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്.

ലാളിത്യംകൊണ്ടും സൗമ്യതകൊണ്ടും ഏറെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. തനിക്ക് നല്ലൊരു സുഹൃത്തുകൂടിയായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്നും ആര്യാടൻ മുഹമ്മദ് അനുസ്‌മരിച്ചു. അതേസമയം, ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി.

ALSO READ: ഹൈദരലി തങ്ങളെ അവസാനമായി ഒരുനോക്കുകാണാന്‍ ആയിരങ്ങള്‍ ; ആദരമര്‍പ്പിച്ച് മുഖ്യമന്ത്രി

മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം കാണാന്‍ ലീഗ് പ്രവര്‍ത്തകരടക്കം വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. ഖബറടക്കം തിങ്കളാഴ്‌ച രാവിലെ ഒന്‍പതിന് പാണക്കാട് ജുമ മസ്‌ജിദില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ രാത്രി 10 മണിയ്‌ക്ക് ശേഷം മലപ്പുറത്ത് നേരിട്ടെത്തി ആദരമര്‍പ്പിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.