ETV Bharat / state

മലപ്പുറത്ത്‌ ഒരു കൊവിഡ്‌ മുക്തന്‍ കൂടി ആശുപത്രി വിട്ടു - കൊവിഡ്‌ 19

ജില്ലയില്‍ കൊവിഡ് മുക്തരായി വീട്ടിലേക്ക് മടങ്ങിയവരുടെ എണ്ണം ഒമ്പതായി

മലപ്പുറം വാർത്ത  malppuram news  കൊവിഡ്‌ 19  covid 19
മലപ്പുറത്ത്‌ കൊവിഡ്‌ ബാധിതാനായ ഒരാള്‍ കൂടി രോഗമുക്തനായി ആശുപത്രി വിട്ടു
author img

By

Published : Apr 17, 2020, 5:16 PM IST

മലപ്പുറം: മലപ്പുറം ജില്ലയില്‍ കൊവിഡ് 19 ബാധിച്ച് വിദഗ്‌ധ ചികിത്സക്കും നിരീക്ഷണത്തിനും ശേഷം രോഗമുക്തനായ ഒരാള്‍ കൂടി ആശുപത്രി വിട്ടു. തിരൂര്‍ ആലിന്‍ചുവട് സ്വദേശി മുണ്ടേക്കാട്ട് സുനില്‍ റഫീഖ് (51) ആണ് കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയില്‍ കൊവിഡ് മുക്തരായി വീട്ടിലേക്ക് മടങ്ങിയവരുടെ എണ്ണം ഒമ്പതായി. രണ്ട് പേര്‍ കൂടി രോഗം ഭേദമായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. ഇവരും വൈറസ് ബാധയുള്ള എട്ട് പേരുമാണ് നിലവില്‍ ഐസൊലേഷനിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.