മലപ്പുറം: മഞ്ചേരി മാലംകുളത്ത് വീണ്ടും വന്‍ തീപിടിത്തം. കുരിക്കള്‍മലയിലെ ഏക്കറുണക്കിന് ഭൂമിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. വേനലായാൽ മാലംകുളത്ത് തീപടരുന്നത് പതിവാകുകയാണ്. വേനല്‍ കനത്തു തുടങ്ങിയതോടെ രണ്ടാം തവണയാണ് കുരിക്കള്‍ മലയില്‍ തീപിടിത്തമുണ്ടാകുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ തീപിടിത്തം അഗ്നിശമനസേനയും നാട്ടുകാരും ജാഗ്രതയോടെ കൈകാര്യം ചെയ്തത് മൂലം വലിയ രീതിയില്‍ വ്യാപിച്ചില്ല. എന്നാല്‍ ഞായറാഴ്‌ച വൈകിട്ടുണ്ടായ തീപിടിത്തം മണിക്കൂറുകള്‍ പിന്നിട്ടിട്ടും നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. വൈകിട്ട് ആറരയോടെയാണ് തീപടര്‍ന്നത്. എല്ലാ വർഷവും തുടർച്ചയായി മലയിലുണ്ടാകുന്ന തീപിടിത്തം നിയന്ത്രിക്കാന്‍ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഫയര്‍ഫോഴ്‌സ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് എത്തിപെടാനുള്ള ബുദ്ധിമുട്ടും ഭൂമിശാസത്രപരമായുള്ള പ്രത്യേകതയുമാണ് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നത്. രാത്രി വൈകിയും തീയണക്കാന്‍ ശ്രമം തുടരുകയാണ്.