ETV Bharat / state

കൊവിഡ് പ്രതിരോധം; തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കണമെന്ന് എഐവൈഎഫ് - എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി

കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഉത്തരവാദപ്പെട്ട സ്ഥാപനങ്ങള്‍ ചുമതലകള്‍ കാര്യമായി നിര്‍വഹിക്കുന്നില്ലെന്ന് എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി

AIYF urges action against local bodies  കൊവിഡ് പ്രതിരോധം; തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കണമെന്ന് എഐവൈഎഫ്  കൊവിഡ് പ്രതിരോധം  എഐവൈഎഫ്  എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി  ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
കൊവിഡ് പ്രതിരോധം; തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കണമെന്ന് എഐവൈഎഫ്
author img

By

Published : May 27, 2021, 10:04 AM IST

മലപ്പുറം: ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊവിഡ് രോഗികളുടെ എണ്ണത്തിന് കുറവൊന്നുമില്ല. വീടുകളില്‍ നിന്നാണ് മലപ്പുറത്ത് കൊവിഡ് വ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രസ്താവിച്ചിട്ടും ഇത് നിയന്ത്രിക്കാന്‍ ഉത്തരവാദിത്വപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ തങ്ങളുടെ ചുമതലകള്‍ കാര്യമായി നിര്‍വഹിക്കുന്നില്ലെന്ന് എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി ആരോപിച്ചു.

ഗവണ്‍മെന്‍റ് ഉത്തരവ് പ്രകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങളും പ്രാഥമിക വാസകേന്ദ്രങ്ങളും കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളും സ്ഥാപിക്കേണ്ടതുണ്ട്. എന്നാല്‍ മലപ്പുറം ജില്ലയിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളും ഈ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടില്ല. സാധാരണക്കാര്‍ താമസിക്കുന്ന ഗ്രാമ പ്രദേശങ്ങളിലെ മിക്ക വീടുകളിലും കൊവിഡ് രോഗികള്‍ക്ക് പ്രത്യേക ബാത്റൂം സൗകര്യത്തോടുകൂടി ക്വാറന്‍റൈനില്‍ ഇരിക്കാനുള്ള സൗകര്യങ്ങളില്ല. ഇവര്‍ സ്വന്തം വീടുകളില്‍ തന്നെ ക്വാറന്‍റൈനില്‍ ഇരിക്കുന്നത് രോഗ പകര്‍ച്ചക്ക് വലിയ കാരണമാവുന്നുണ്ട്. ഇത്തരം വീടുകളില്‍ കഴിയുന്നവരെ കണ്ടെത്തി അവരെ പ്രാഥമികവാസ കേന്ദ്രത്തിലേക്ക് മാറ്റേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തില്‍ വാര്‍ഡ് തല സമിതികളെയും സജീവമാക്കേണ്ടതുണ്ട്. എന്നാല്‍ അപൂര്‍വ്വം ചില തദ്ദേശ സ്ഥാപനങ്ങള്‍ ഒഴികെ മിക്കറാവും തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. മലപ്പുറം ജില്ലയിലെ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്നത് യുഡിഎഫിന്‍റെ നേതൃത്വത്തിലാണ്.

Also Read: മുല്ലപ്പള്ളി രാമചന്ദ്രനോട് കോൺഗ്രസും സമൂഹവും നീതികാണിച്ചില്ലെന്ന് രമേശ് ചെന്നിത്തല

അതുകൊണ്ട് തന്നെ തദ്ദേശ സ്ഥാപനങ്ങളുടെ ഈ കെടുകാര്യസ്ഥതയുടെ രാഷ്ട്രീയ ഉത്തരവാദിത്വം യുഡിഎഫിനുമുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രാഥമിക വാസ കേന്ദ്രങ്ങളും ക്വാറന്‍റൈന്‍ കേന്ദ്രങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും വീടുകളില്‍ സൗകര്യമില്ലാത്ത കൊവിഡ് രോഗികളെ കണ്ടെത്തി പ്രാഥമിക വാസ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും വീഴ്ച വരുത്തുന്ന തദ്ദേശ സ്ഥാപന മേധാവികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.