മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര മലപ്പുറത്തെത്തി. ജില്ലയിലെ മുതിർന്ന യുഡിഎഫ് നേതാക്കൾ ജാഥക്ക് സ്വീകരണം നല്‍കി. ജില്ലയിലെ 16 മണ്ഡലങ്ങളിലും പര്യടനമുണ്ടാകും. രാവിലെ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലാണ് ജാഥയ്‌ക്ക് ആദ്യ സ്വീകരണം ലഭിച്ചത്.
വേങ്ങര, കൊണ്ടോട്ടി, മഞ്ചേരി, ഏറനാട് എന്നിവിടങ്ങളിലൂടെ ജാഥ നിലമ്പൂരിൽ സമാപിക്കും. നാളെ പെരിന്തൽമണ്ണയിൽ നിന്നും തുടങ്ങുന്ന ജാഥ രാത്രി തിരൂരിൽ സമാപിക്കും. ഫെബ്രുവരി ഏഴിന് തവനൂർ പൊന്നാനിയിൽ നിന്നും ജാഥ പാലക്കാട് എത്തും.