ETV Bharat / state

ഹോം ഡെലിവറി പദ്ധതിയുമായി കൃഷി വകുപ്പ്; കർഷകർക്ക് ആശ്വാസം - കൃഷി വകുപ്പ്

കർഷകരിൽ നിന്ന് മാമ്പഴം, പൈനാപ്പിൾ, കപ്പ മുതലായവ ശേഖരിച്ച് ജില്ലയിലുടനീളം ആവശ്യക്കാർക്ക് ഹോം ഡെലിവറിയായി എത്തിക്കുകയാണ് ചെയ്യുന്നത്

കോവിഡ് കാലത്ത് ദുരിതത്തിലായ കർഷകർക്ക് കൈത്താങ്ങായി കൃഷി വകുപ്പിൻ്റെ ഹോം ഡെലിവറി വിപണനം  agriculture department started home delivery of agricultural crops  ഹോം ഡെലിവറി പദ്ധതിയുമായി കൃഷി വകുപ്പ്  കർഷകർക്ക് ആശ്വാസം  ഹോം ഡെലിവറി  കൃഷി വകുപ്പ്  സുഭിക്ഷ കേരളം പദ്ധതി
ഹോം ഡെലിവറി പദ്ധതിയുമായി കൃഷി വകുപ്പ്; കർഷകർക്ക് ആശ്വാസം
author img

By

Published : May 20, 2021, 9:51 AM IST

Updated : May 20, 2021, 10:11 AM IST

മലപ്പുറം: കൊവിഡ് കാലത്ത് ദുരിതത്തിലായ കർഷകർക്ക് കൈത്താങ്ങായി കൃഷി വകുപ്പിന്‍റെ ഹോം ഡെലിവറി പദ്ധതി. വണ്ടൂർ ബ്ലോക്ക് കൃഷി വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർ പി.ഷക്കീലയുടെ നേതൃത്വത്തിലാണ് കർഷകരുടെ ഉൽപന്നങ്ങൾ ജില്ലയിലുടനീളം വിൽപ്പന നടത്തുന്നത്. വണ്ടൂർ ബ്ലോക്ക് പരിധിയിലെ കൃഷിഭവനുകളുടെ കീഴിലുള്ള കർഷകരിൽ നിന്ന് മാമ്പഴം, പൈനാപ്പിൾ, കപ്പ മുതലായവ ശേഖരിച്ച് ജില്ലയിലുടനീളം ആവശ്യക്കാർക്ക് ഹോം ഡെലിവറിയായി എത്തിക്കുകയാണ് ചെയ്യുന്നത്.

ഹോം ഡെലിവറി പദ്ധതിയുമായി കൃഷി വകുപ്പ്; കർഷകർക്ക് ആശ്വാസം

പദ്ധതിയുടെ തുടക്കമെന്നോണം പാണ്ടിക്കാട് കൃഷി ഭവൻ വാട്സാപ്പ് കൂട്ടായ്മ പൂയത്തി തൊടിക സുമയ്യയുടെ വീട്ടുമുറ്റത്തെ മാവിൽ നിന്നും ശേഖരിച്ച മാമ്പഴം അഞ്ച് കിലോ വീതം 250 രൂപയുടെ കിറ്റുകളാക്കി നൂറോളം ഗുണഭോക്താക്കൾക്ക് വീട്ടിൽ എത്തിച്ചു കൊടുത്തു. ലോക്ക്ഡൗൺ സമയത്ത് ഫോണിൽ കൂടി രജിസ്റ്റർ ചെയ്തവർക്കാണ് മാമ്പഴക്കിറ്റ് വീട്ടിലെത്തിച്ചു നൽകിയത്.

രാസവളമോ രാസ കീടനാശിനികളോ ഉപയോഗിക്കാത്ത മാവ്, പ്ലാവ്, സപ്പോട്ട തുടങ്ങിയ ചുറ്റുവട്ടത്തെ ഫലവൃക്ഷങ്ങൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് കേരളമൊട്ടുക്ക് കൃഷിഭവനുകൾ മുഖേന നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തിയാണ് ഹോം ഡെലിവറി പുരോഗമിക്കുന്നത്. വിൽപ്പന നടന്നാൽ സർക്കാർ നിശ്ചയിച്ച തറവിലയിൽ ചെലവ് കഴിഞ്ഞ് രണ്ട് രൂപ അധികം കർഷകന് ലഭിക്കും.

ബുധനാഴ്ച്ച കാരാട് വടക്കുംപാടത്തേ സിജോയുടെ പൈനാപ്പിൾ തോട്ടത്തിൽ നിന്ന് 10 ടൺ ശേഖരിക്കാൻ തുടങ്ങി. മാമ്പഴത്തിനു പുറമേ 40 ടൺ പൈനാപ്പിളും 200 ടൺ കപ്പയും ഇത്തരത്തിൽ വിൽപ്പന നടത്തും. 100 രൂപക്കാണ് അഞ്ച് കിലോ പൈനാപ്പിൾ വീട്ടിലെത്തുക. വരും ദിവസങ്ങളിൽ കപ്പയും ശേഖരിച്ചു തുടങ്ങും.

ആവശ്യക്കാർ തങ്ങളുടെ പഞ്ചായത്തിലെ കൃഷിഭവനുകളിൽ ബന്ധപ്പെട്ടാൽ ഉൽപ്പനം വിട്ടിലെത്തും. മികച്ചയിനം പഴങ്ങൾ വീട്ടിലിരുന്ന് കഴിക്കുന്നതോടൊപ്പം മേഖലയിലെ കർഷകർക്ക് തങ്ങളുടെ കൃഷി തുടരുന്നതിനുള്ള പ്രോത്സാഹനം കൂടിയായിട്ടാണ് ഹോം ഡെലിവറി പദ്ധതി നടപ്പിലാക്കുന്നത്.

Last Updated : May 20, 2021, 10:11 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.