മലപ്പുറം: കാലിക്കറ്റ് സര്‍വകാലാശാല ബി.എ മൂന്നാം വർഷ ഇംഗ്ലീഷ് പാഠപുസ്തകത്തിനെതിരെ എ.ബി.വി.പി രംഗത്ത്. "അപ്പ്രേഷ്യറ്റിംഗ് പ്രോസ് " എന്ന പാഠപുസ്തകത്തിലെ എഴുത്തുകാരി അരുന്ധതി റോയിയുടെ "കം സെപ്റ്റംബർ" എന്ന പാഠഭാഗത്തിനെതിരായണ് സംഘടന രംഗത്ത് എത്തിയത്. പാഠഭാഗം പിന്‍വലിക്കണമെന്ന് എ.ബി.വി.പി ആവശ്യപ്പെട്ടു. ലേഖനം കശ്മീരിലെ ഭീകരവാദ സംഘങ്ങളുടെ തീവ്രവാദപ്രവർത്തനങ്ങളെ നിരായുധ സമരങ്ങളാക്കി ചിത്രീകരിച്ചതായി സംഘടന ആരോപിച്ചു. ഇക്കാര്യം കാണിച്ച് വൈസ് ചാൻസലർ ഡോ എം.കെ ജയരാജിനെനേരിൽ കണ്ട് സംഘടനാ നേതാക്കള്‍ പരാതി നല്‍കി. വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം ഗവർണർക്കും പരാതി നൽകി. എം.എച്ച്.ആർ.ഡി അധികൃതരെയും യു.ജി.സിയെയും സമീപിക്കാനും നീക്കം നടക്കുന്നുണ്ട്.
കാലിക്കറ്റ് സര്‍വകലാശാല ബി.എ ഇംഗ്ലീഷ് സിലബസിനെതിരെ എ.ബി.വി.പി - ബി.എ ഇംഗ്ലീഷ് സിലബസ്
"അപ്പ്രേഷ്യറ്റിംഗ് പ്രോസ് " എന്ന പാഠപുസ്തകത്തിലെ എഴുത്തുകാരി അരുന്ധതി റോയിയുടെ "കം സെപ്റ്റംബർ" എന്ന പാഠഭാഗത്തിനെതിരായണ് സംഘടന രംഗത്ത് എത്തിയത്.