മലപ്പുറം : മലബാര്‍ കലാപത്തെ തള്ളിപ്പറയുന്നവരുടേത് ബ്രിട്ടീഷ് അനുകൂല മനോഭാവമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. മലബാര്‍ കലാപത്തെ പാരീസ് കമ്മ്യൂണിനോടാണ് എകെജി താരതമ്യപ്പെടുത്തിയത്.
അതിന്‍റെ പേരില്‍ അദ്ദേഹത്തെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. സമരത്തെ വര്‍ഗീയ കലാപമായി ചിത്രീകരിക്കാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചത്. ആ രീതിയില്‍ മുന്നോട്ട് പോകാനാണ് ആര്‍എസ്എസ് ശ്രമം. മലബാര്‍ കലാപം സ്വാതന്ത്യ സമരത്തിന്‍റെ ഭാഗം തന്നെയാണ്.
കലാപത്തിലെ ബ്രിട്ടീഷ് വിരുദ്ധത നിഷേധിക്കാനാകില്ല. കേന്ദ്ര സര്‍ക്കാര്‍ പേര് വെട്ടിമാറ്റിയാല്‍ മലബാര്‍ കലാപം ചരിത്രത്തില്‍ നിന്ന് ഇല്ലാതാകില്ല. ചരിത്രത്തെ വര്‍ഗീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അലോസരമുണ്ടാക്കുന്നതാണ് ആ സമരം.
also read: ഞായറാഴ്‌ച ലോക്ക്ഡൗണ്‍ തുടരും ; സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങളില്ല
അത് മൗലികമായി ജന്മിത്വ വിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവുമായിരുന്നു. സമരത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച ഇന്ത്യക്കാരും വിദേശികളുമായ ചരിത്രകാരന്മാരെല്ലാം ഈ വസ്തുത എടുത്തുപറഞ്ഞിട്ടുണ്ട്.
ബ്രിട്ടീഷ് വിരുദ്ധതയ്ക്കാണ് അവരെല്ലാം ഒന്നാംസ്ഥാനം നല്‍കിയത്. 1946ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി '1921- ആഹ്വാനവും താക്കീതും' എന്ന പേരില്‍ പുറത്തിറക്കിയ പ്രമേയത്തില്‍ ഇത് വിശദമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.