മലപ്പുറം: വെങ്ങാട് നായര്‍പടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം. വീട്ടില്‍ സൂക്ഷിച്ചിരുന്ന 50 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും മോഷണം പോയി. വെങ്ങാട് നായര്‍പ്പടി സ്വദേശി വടക്കേക്കര മൂസയുടെ വീട്ടിലാണ് മോഷണം നടന്നത്.
ശനിയാഴ്‌ച അര്‍ധ രാത്രിയോടെ ആയിരുന്നു മോഷണം. മൂസയും കുടുംബവും വളാഞ്ചേരിയിലെ ഭാര്യവീട്ടിലേക്ക് പോയ തക്കത്തിനാണ് പൂട്ടിയ വീട് കുത്തിത്തുറന്ന് ആഭരണം ഉള്‍പ്പെടെ മോഷ്‌ടിച്ചത്. മുന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷ്‌ടാവ് അകത്തു കയറിയത്.
അലമാരയിലെ സാധനങ്ങളെല്ലാം വലിച്ചിട്ട നിലയിലാണ്. പെരിന്തല്‍മണ്ണ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്ത് നിന്നും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്‌ധരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൂന്ന് മക്കളും ഭാര്യയും മൂസയുമാണ് വീട്ടില്‍ താമസിച്ചുവരുന്നത്