ETV Bharat / state

എടയൂരിൽ 3,000 കിലോ പഴകിയ മത്സ്യം പിടികൂടി

author img

By

Published : Apr 6, 2020, 4:12 PM IST

ചെന്നൈയിൽ നിന്നെത്തിച്ച മത്സ്യങ്ങൾക്ക് 20 ദിവസത്തിലധികം പഴക്കമുണ്ടെന്ന് കണ്ടെത്തി

3000 kilograms old fish  old fish seize  3,000 കിലോ പഴകിയ മീൻ  എടയൂര്‍ മൂന്‍
എടയൂരിൽ 3,000 കിലോ പഴകിയ മീൻ പിടികൂടി

മലപ്പുറം: വളാഞ്ചേരി എടയൂരിൽ 3,000 കിലോ പഴകിയ മത്സ്യം പിടികൂടി. ഞായറാഴ്‌ച വൈകിട്ട് തിണ്ടലത്ത് നിന്നാണ് മീന്‍ പിടികൂടിയത്. പേരശനൂർ സ്വദേശി ഷാബിറിന്‍റെ ഉടമസ്ഥതയിലുള്ള മൊത്തവിപണന കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. യാതൊരു രേഖയുമില്ലാതെ ചെന്നൈയിൽ നിന്നെത്തിച്ച മത്സ്യങ്ങൾക്ക് 20 ദിവസത്തിലധികം പഴക്കമുണ്ട്. ചൂര വിഭാഗത്തിൽപ്പെട്ട മത്സ്യങ്ങളടങ്ങിയ 95 പെട്ടികളാണുണ്ടായിരുന്നത്.

അതേസമയം എടയൂർ പഞ്ചായത്തിന്‍റെ അനുമതിയില്ലാതെയാണ് മത്സ്യ വില്‍പ്പന കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പിടികൂടിയ മീൻ അധികൃതരുടെ നിർദേശപ്രകാരം മാവണ്ടിയൂർ പ്രദേശത്ത് കുഴിച്ചുമൂടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.