മലപ്പുറം: മലപ്പുറത്ത് 15 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 79 പേർ ചികിത്സയിൽ തുടരുന്നു. മെയ് 14 ന് അഹമ്മദാബാദില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ എത്തിയ കുറ്റിപ്പുറം സ്വദേശിയായ 43 കാരന്‍, മെയ് 18 ന് മുംബൈയില്‍ നിന്ന് പ്രത്യേക ട്രെയിനിൽ വീട്ടിലെത്തിയ വള്ളിക്കുന്ന് സ്വദേശിനിയായ 38 കാരി, മെയ് 19 ന് അബുദാബിയില്‍ നിന്ന് കൊച്ചി വഴി വീട്ടിലെത്തിയ വേങ്ങര സ്വദേശിനിയും ഗര്‍ഭിണിയായുമായ 26 കാരിക്കും രോഗം സ്ഥിരീകരിച്ചു.
ഇതേദിവസം കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്കുളള പ്രത്യേക വിമാനത്തിലെത്തിയ പുളിക്കല്‍ സ്വദേശിയായ 54 കാരന്‍, മെയ് 20 ന് റിയാദില്‍ നിന്ന് കണ്ണൂരിലേക്കുള്ള പ്രത്യേക വിമാനത്തിലെത്തിയ ആനക്കയം സ്വദേശി 36 കാരന്‍, ഇതേദിവസം കുവൈറ്റിൽ നിന്ന് കണ്ണൂരിലെത്തിയ പോരൂര്‍ സ്വദേശിനിയുടെ ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനും, മെയ് 21 ന് മുംബൈ അന്ധേരിയില്‍ നിന്ന് സ്വകാര്യ ബസില്‍ വീട്ടിലെത്തിയ തിരൂരങ്ങാടി സ്വദേശിയായ 43 കാരനും രോഗം സ്ഥിരീകരിച്ചു.
മെയ് 23 ന് ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിയ കാലടി സ്വദേശിയായ 46 കാരന്‍, മെയ് 24 ന് ചെന്നൈയില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ തിരിച്ചെത്തിയ വെട്ടം പറവണ്ണ സ്വദേശിയായ 64 കാരന്‍, മെയ് 25 ന് ഗൂഡല്ലൂരില്‍ നിന്ന് കാല്‍നടയായി മഞ്ചേരിയിലെത്തിയ 40 കാരന്‍, മൂത്തേടം സ്വദേശിയായ 70 വയസുകാരന്‍, ചെമ്മാട് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ 35 കാരന്‍, മഞ്ചേരിയില്‍ താമസിക്കുന്ന അസം സ്വദേശിയായ 22 കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
മെയ് 27 ന് ദുബായില്‍ നിന്ന് കരിപ്പൂരിലേക്കുള്ള പ്രത്യേക വിമാനത്തിലെത്തിയ തലക്കാട് സ്വദേശി 68 കാരന്‍, മെയ് 22 ന് ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയിനിൽ കോഴിക്കോട് എത്തിയ പുളിക്കല്‍ സ്വദേശി 30 കാരനും രോഗം സ്ഥിരീകരിച്ചു. ഇവരെല്ലാവരും പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.