ETV Bharat / state

മലപ്പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

author img

By

Published : Mar 23, 2020, 9:49 PM IST

കൊവിഡ്‌ 19 വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ മലപ്പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മലപ്പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു  144 declared in malappuram  malappuram  കൊവിഡ്‌ 19  ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്
മലപ്പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം: കൊവിഡ് 19 നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതായി ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഉത്തരവിറക്കി. മാര്‍ച്ച് 23 മുതല്‍ 31 അര്‍ദ്ധരാത്രി വരെ ഉത്തരവ് നിലനില്‍ക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.

ജില്ലാ കലക്ടറിന്‍റെ ഉത്തരവ് പ്രകാരം

  • ജില്ലയില്‍ എവിടെയും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല.
  • വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ക്ലാസുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, പരീക്ഷകള്‍, അഭിമുഖകള്‍, ഒഴിവുകാല വിനോദങ്ങള്‍, വിനോദയാത്രകള്‍ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചു
  • ആശുപത്രികളില്‍ സന്ദര്‍ശകരായും കൂട്ടിരിപ്പുകാരായും ഒന്നിലധികം ആളുകള്‍ എത്താന്‍ പാടില്ല.
  • ടൂര്‍ണമെന്‍റുകള്‍, മത്സരങ്ങള്‍, വ്യായാമ കേന്ദ്രങ്ങള്‍, ജിംനേഷ്യം, ടര്‍ഫ് ഗ്രൗണ്ടുകള്‍ മുതലായവ പ്രവര്‍ത്തിക്കുന്നത് നിരോധിച്ചു.
  • എല്ലാത്തരം പ്രകടനങ്ങള്‍, ധര്‍ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍, ഉത്സവങ്ങള്‍ ആരാധനാലയങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍/ കൂട്ട പ്രാര്‍ഥനകള്‍ എന്നിവ നടത്തുന്നത് നിരോധിച്ചു.
  • ഹാര്‍ബറുകളിലെ മത്സ്യലേല നടപടികള്‍ നിരോധിച്ചു. പകരം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡപ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിശ്ചയിക്കുന്ന നിരക്കില്‍ മത്സ്യ വില്‍പന നടത്തേണ്ടതാണ്. മത്സ്യ വില്‍പനയുമായി ബന്ധപ്പെട്ട് അഞ്ച് പേരില്‍ കൂടുതല്‍ ഒരേ സമയം ഒരു കേന്ദ്രത്തില്‍ കൂട്ടം കൂടുവാന്‍ പാടുള്ളതല്ല.
  • വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്.
  • വിവാഹങ്ങളില്‍ ഒരേസമയം പത്തില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരാന്‍ പാടില്ല. വിവാഹ തീയതിയും സ്ഥലവും മുന്‍കൂട്ടി ബന്ധപ്പെട്ട വില്ലേജ്‌ ഓഫീസിലും പൊലിസ് സ്റ്റേഷനിലും അറിയിക്കേണ്ടതാണ്. ചടങ്ങുകള്‍ വീട്ടില്‍ തന്നെ നടത്തുവാന്‍ ശ്രമിക്കണം.
  • 'ബ്രെയ്‌ക് ദ ചെയിന്‍' ഉറപ്പ് വരുത്തുന്നതിനായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഉപഭോക്താക്കള്‍ക്കായി സോപ്പും സാനിറ്റൈസറും പ്രവേശന കവാടത്തില്‍ സജ്ജീകരിക്കേണ്ടതാണ്.
  • വന്‍കിട ഷോപ്പിങ്‌ മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മറ്റ് മാര്‍ക്കറ്റുകള്‍ എന്നിവയിലുള്ള കേന്ദ്രീകൃത ഏയര്‍ കണ്ടീഷന്‍ സംവിധാനം നിര്‍ത്തി വെക്കണം. പകരം ഫാനുകള്‍ ഉപയോഗിക്കേണ്ടതാണ്. ഇത്തരം സ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ ചുരുങ്ങിയത് ഒരു മീറ്റര്‍ അകലം പാലിക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. ഫോണില്‍ക്കൂടി ഓര്‍ഡറുകള്‍ സ്വീകരിച്ച് അവശ്യ സാധനങ്ങള്‍ ഉപഭോക്താക്കളുടെ വീടുകളില്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.