കോഴിക്കോട്: കെ-റെയിൽ എന്ന ഉട്ടോപ്യൻ ആശയം കൊണ്ടുവരുമ്പോൾ അതിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പദ്ധതിയെ കുറിച്ച് പഠനം നടത്തുന്നതിന് പകരം, ഞങ്ങൾക്ക് അധികാരമുണ്ട് അതിനാൽ ഞങ്ങൾ എന്തും ചെയ്യും എന്ന ദാർഷ്ട്യമാണ് മുഖ്യമന്ത്രിക്ക്.
സമരം ശരിവക്കുന്ന വിധിയാണ് ഹൈക്കോടതിയുടേത്. സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ലോകായുക്ത നിയമഭേദഗതി കൂടിയാലോചനകളില്ലാതെ; സർക്കാരിനെ തള്ളി കാനം രാജേന്ദ്രൻ
സംസ്ഥാന വ്യാപകമായി സർവേ കല്ലുകൾ പിഴുതെറിഞ്ഞും കെ-റെയിൽ ഓഫീസുകൾ കേന്ദ്രീകരിച്ചും സമരം നടത്തും. പൊലീസ് നടപടിയെ യൂത്ത് ലീഗ് ഭയക്കുന്നില്ലെന്നും പി.കെ ഫിറോസ് കോഴിക്കോട് പറഞ്ഞു. യൂത്ത് ലീഗ് സംഘടിപ്പിച്ച കെ-റെയിൽ കല്ലുകൾ പിഴുതു മാറ്റൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.