ETV Bharat / state

നെഞ്ചുവേദന അവഗണിച്ചു, ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചില്ല: പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സജീവന്‍റെ ബന്ധുക്കള്‍ - വടകര പൊലീസ് സ്‌റ്റേഷന്‍

എസ്.ഐയും കോണ്‍സ്റ്റബിളും ചേര്‍ന്നാണ് വടകരയില്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ കുഴഞ്ഞുവീണ് മരിച്ച സജീവനെ മര്‍ദിച്ചതെന്ന് ബന്ധുക്കള്‍

custody death  vadakara custody death  വടകര പൊലീസ് സ്‌റ്റേഷന്‍  പൊലീസ് സ്‌റ്റേഷന് മുന്നില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം
നെഞ്ചുവേദന അവഗണിച്ചു, ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചില്ല; വടകര പൊലീസിനെതിര ഗുരുതര ആരോപണങ്ങളുമായി സജീവന്‍റെ ബന്ധുക്കള്‍
author img

By

Published : Jul 22, 2022, 11:06 AM IST

Updated : Jul 22, 2022, 11:25 AM IST

കോഴിക്കോട്: വടകര സ്‌റ്റേഷനില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. സജീവൻ നെഞ്ചുവേദനിക്കുന്നുവെന്ന് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ അവഗണിച്ചു. പൊലീസ് സ്‌റ്റേഷന് മുന്നില്‍ കുഴഞ്ഞുവീണ സജീവനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് സഹായിച്ചില്ല. വടകര എസ്.ഐയും കോണ്‍സ്റ്റബിളും ചേര്‍ന്നാണ് മര്‍ദിച്ചതെന്നും മരണപ്പെട്ട സജീവന്‍റെ ബന്ധുവായ അര്‍ജുന്‍ ആരോപിച്ചു.

മരണപ്പെട്ട സജീവിന്‍റെ ബന്ധു

അതേസമയം,വടകര പൊലീസ് കസ്റ്റഡി മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് റൂറൽ ഡിവൈഎസ്‌പി ആർ. ഹരിദാസിനാണ് അന്വേഷണ ചുമതല. വടകര ആർ.ഡി.ഒയുടെ സാന്നിധ്യത്തിലായിരിക്കും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കുക.

MORE READ: വടകര പൊലീസ് കസ്‌റ്റഡിയിലെടുത്ത യുവാവ് മരിച്ചു: എസ്.ഐ മര്‍ദിച്ചെന്ന് സുഹൃത്തുക്കള്‍

Last Updated : Jul 22, 2022, 11:25 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.