ETV Bharat / state

യുവ പ്രസാധകയുടെ പരാതി : വി.ആര്‍ സുധീഷിനെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തില്‍വിട്ടു - കോഴിക്കോട് ടൗൺ പൊലീസ്

സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കോഴിക്കോട് ടൗൺ പൊലീസ് സുധീഷിനെ അറസ്റ്റ് ചെയ്തത്

vr sudheesh  writer vr sudheesh arrested  Young Publisher complainted aganist vr sudheesh  vr sudheesh arrested for misbehave against woman publisher  വിആര്‍ സുധീഷ്  വിആര്‍ സുധീഷില്‍ അറസ്റ്റില്‍  കോഴിക്കോട് ടൗൺ പൊലീസ്  Kozhikode Town Police
യുവ പ്രസാധകയുടെ പരാതി: വി.ആര്‍ സുധീഷിനെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തില്‍വിട്ടു
author img

By

Published : Jun 14, 2022, 9:30 AM IST

കോഴിക്കോട് : ലൈംഗിക ചുവയോടെ സംസാരിച്ചെന്ന, എഴുത്തുകാരിയും യുവപ്രസാധകയുമായ കോഴിക്കോട്ടുകാരിയുടെ പരാതിയിൽ കഥാകൃത്ത് വി.ആർ സുധീഷ് അറസ്റ്റിൽ. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ടൗൺ പൊലീസ് സുധീഷിനെ അറസ്റ്റ് ചെയ്തത്. ശേഷം എഴുത്തുകാരനെ ജാമ്യത്തിൽ വിട്ടയച്ചു.

നാലുദിവസം മുമ്പ് പ്രസാധകയായ യുവതി ഫേസ്ബുക്കിലൂടെ സുധീഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ലൈംഗികച്ചുവയോടെ സംസാരിച്ച വാട്ട്സാപ്പ് സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ടടക്കം പങ്കുവച്ചായിരുന്നു ആരോപണം. ഇതിനെ തുടർന്ന് വിആർ സുധീഷ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് പൊലീസിൽ പരാതി നൽകിയിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.