ETV Bharat / state

Woman Died At Kakkad Eco Tourism Centre : കക്കാട് മലവെള്ളപ്പാച്ചിൽ : ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു

author img

By ETV Bharat Kerala Team

Published : Aug 30, 2023, 10:37 AM IST

Updated : Aug 30, 2023, 3:14 PM IST

Women drowned at Kakkad Eco Tourism Centre മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്‌നീം ആണ് മരിച്ചത്. തിരുവോണ ദിനത്തിൽ വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം

Puthuppady Kakkad Eco Tourism Centre  Women Died Puthuppady Kakkad Eco Tourism Centre  പുതുപ്പാടി കക്കാട് ഇക്കോ ടൂറിസം കേന്ദ്രം  കോഴിക്കോട് മലവെള്ള പാച്ചിലിൽ യുവതി മരിച്ചു  woman died at Puthuppady Kakkad Eco Tourism Centre  കക്കാട് മലവെള്ളപ്പാച്ചിൽ
Woman died at Kakkad Eco Tourism Centre

കോഴിക്കോട് : പുതുപ്പാടി കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ (Kakkad Eco Tourism Centre) ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്‌നീം (30) ആണ് മരിച്ചത്. തസ്‌നീമിൻ്റെ കൂടെയുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റാഷിദിനെ രക്ഷപ്പെടുത്തി. ഇയാളെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനപ്രദേശത്ത് ശക്തമായ മഴ പെയ്‌തതിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഇരുവരും അകപ്പെടുകയായിരുന്നു.

ഇക്കോ ടൂറിസം കേന്ദ്രത്തിൽ തിരുവോണ ദിനത്തിൽ വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. വനപ്രദേശത്ത് ശക്തമായ മഴ പെയ്‌തതിനെ തുടർന്ന് വെള്ളം അപ്രതീക്ഷിതമായി കുത്തി ഒഴുകുകയായിരുന്നു. പാറക്കെട്ടിൽ കാഴ്‌ചകൾ കണ്ടുനിന്ന ഇരുവരും മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടു.

ഒഴുക്കിൽപ്പെട്ട മുഹമ്മദ് റാഷിദിനെ ടൂറിസ്റ്റ് ഗൈഡ് ഓടിയെത്തിയാണ് രക്ഷപ്പെടുത്തിയത്. തുടർന്നാണ് യുവതി വെള്ളത്തിൽ അകപ്പെട്ടതായി അറിഞ്ഞത്. തെരച്ചിലിനിടെ കുറുമരുകണ്ടി ഭാഗത്തുനിന്ന് യുവതിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെള്ളക്കെട്ടിൽ മുങ്ങി മരിച്ച് സഹോദരങ്ങൾ : ഇക്കഴിഞ്ഞ ജൂലൈയിൽ കോഴിക്കോട് കനത്ത മഴയിൽ ആഴത്തിലുള്ള വെള്ളക്കെട്ടിൽ വീണ് ട്യൂഷന് പോയ സഹോദരങ്ങൾ മുങ്ങി മരിച്ചിരുന്നു. മുഹമ്മദ് ഹാദി (13), മുഹമ്മദ് ആഷിർ (7) എന്നിവരാണ് മുങ്ങിമരിച്ചത്. ജൂലൈ 23 വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.

വീടിന് സമീപത്തെ ട്യൂഷൻ ക്ലാസിൽ കുട്ടികൾ എത്തിയില്ലെന്ന് ടീച്ചർ അറിയിച്ചതോടെയാണ് നാട്ടുകാർ ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചത്. തുടർന്ന് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രദേശത്തെ വെള്ളക്കെട്ടിന്‍റെ അടുത്ത് നിന്ന് കുട്ടികളുടെ ബാഗുകളും ചെരുപ്പുകളും ലഭിക്കുന്നത്.

തുടർന്ന് നടത്തിയ തെരച്ചിലിൽ വെള്ളക്കെട്ടിൽ നിന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഴ പെയ്‌ത് വെള്ളം നിറഞ്ഞ ആഴത്തിലുള്ള വലിയ കുഴിയിലാണ് കുട്ടികൾ വീണത്.

വാളയാർ ഡാമിൽ മുങ്ങി മരണം : ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചിരുന്നു. തമിഴ്‌നാട് നാമക്കൽ സ്വദേശി ഷൺമുഖം (18), മൂന്നാർ സ്വദേശി തിരുപ്പതി (20) എന്നിവരാണ് മുങ്ങി മരിച്ചത്. കോയമ്പത്തൂർ ധനലക്ഷമി ശ്രീനിവാസൻ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥികളായിരുന്നു ഇരുവരും.

അവധി ദിവസമായതിനാൽ എട്ട് വിദ്യാർഥികളാണ് ഡാമിലേക്ക് കുളിക്കാനെത്തിയത്. ഇതിൽ മൂന്ന് പേർ ഒഴുക്കിൽ പെടുകയായിരുന്നു. വിദ്യാർഥികൾ മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിഷ്‌ണു കുമാർ എന്ന വിദ്യാർഥിയെ രക്ഷിച്ചു. മരണപ്പെട്ട രണ്ട് വിദ്യാർഥികൾ ആഴമുള്ള ഭാഗത്ത് മുങ്ങിത്താഴ്‌ന്നതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല.

കഞ്ചിക്കോട്, പാലക്കാട് ഫയർ ആന്‍റ് റസ്ക്യൂ സ്റ്റേഷനുകളിലെ ജീവനക്കാരും, സ്ക്യൂബ വിദഗ്‌ധരുമെത്തിയാണ് രണ്ട് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് നടത്തി വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തിയത്.

ALSO READ : വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

Last Updated : Aug 30, 2023, 3:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.