ETV Bharat / state

നടുറോഡില്‍ വച്ച് കയറിപ്പിടിച്ച 16കാരനെ യുവതി ഓടിച്ചിട്ട് പിടികൂടി - കോഴിക്കോട് കുന്ദമംഗലം

"ഇനിയും ഒരു സ്‌ത്രീക്കെതിരെ ഇവന്‍ കൈ പൊക്കാതിരിക്കാന്‍ ലോകത്തിന് മുന്നില്‍ 'ഇവന്‍ റേപ്പിസ്റ്റ്' എന്ന് മുദ്ര വയ്ക്കണം" - ഫേസ്ബുക്ക് പോസ്റ്റില്‍ യുവതി

16-year-old boy
16-year-old boy
author img

By

Published : Jun 11, 2022, 8:02 PM IST

കോഴിക്കോട്: കുന്ദമംഗലത്ത് നടുറോഡില്‍ രാത്രി പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനാറുകാരനെ പിന്തുടര്‍ന്ന് പിടികൂടി യുവതി. ബുധനാഴ്‌ച രാത്രി 8.30നാണ് സംഭവം. രാത്രി ബസിറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിലാണ് യുവതി ആക്രമണത്തിനിരയായത്.

ബസിറങ്ങിയ ജംഗ്ഷനില്‍ നിന്ന് വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞപ്പോള്‍ സ്‌ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാത്തയിടത്ത് വെച്ച് യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും നിലത്തിട്ട് വലിച്ചിഴക്കുകയും ചെയ്തു. ആക്രമിക്കാന്‍ ശ്രമിച്ചതോടെ ഇയാളെ ചവിട്ടി തെറിപ്പിച്ച് യുവതി അലറി വിളിച്ചു. ബഹളം കേട്ട് നാട്ടുകാര്‍ എത്താൻ തുടങ്ങിയതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളുടെ പിറകെ യുവതി അലറികൊണ്ട് ഓടി.

സംഭവം ശ്രദ്ധയില്‍പ്പെട്ട രണ്ട് യുവാക്കള്‍ ബൈക്കുമായി അക്രമിയെ പിന്തുടര്‍ന്ന് പിടികൂടി കുന്ദമംഗലം പൊലീസിന് കൈമാറി. ജുവനൈല്‍ ജസ്റ്റിസിന് മുന്നില്‍ ഹാജരാക്കിയെ പ്രതിക്ക് ജാമ്യം ലഭിച്ചു. കേസിന്‍റെ നടപടി ക്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

"ഇന്നലെ രാത്രി 8.30ന് കോഴിക്കോട് കുന്നമംഗലം ബസ് ഇറങ്ങി എന്റെ വീട്ടിലേയ്ക്ക് നടന്നു വരുന്ന വഴിയിൽ ഞാൻ അറിയാതെ ഇവൻ എന്നെ ഫോളോ ചെയ്തിരുന്നു. ജംഗ്ഷൻ വിട്ട് ഇടവഴിയിലേയ്ക്ക് തിരിഞ്ഞപ്പോ സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്ത ഇടത്തേയ്ക്ക് എത്തിയതും ഇവൻ എന്നെ ആക്രമിച്ചു റേപ്പ് ചെയ്യാൻ ശ്രമിച്ചു. റോഡിലിട്ടു വലിച്ചിഴച്ചു. അവനെ ഞാൻ ചവിട്ടിത്തെറിപ്പിച്ചലറി. എന്‍റെ അലർച്ചയിൽ ആളുകൾ ഓടി വരാൻ സാധ്യതയുള്ളതിനാൽ അവൻ ഓടി. ഞാൻ അവന്‍റെ പുറകെ അലറിക്കൊണ്ടോടി. മെയിൻ റോഡിൽ അവന്‍റെ പുറകെ ഓടി. അലർച്ചകെട്ടു ആളുകൾ ഓടിക്കൂടി. രണ്ടു കൊച്ചു പയ്യന്മാർ ബൈക്ക് എടുത്ത് അവന്‍റെ പുറകെ പാഞ്ഞു. അവനെ പിടിച്ചുകൊണ്ടു വന്നു. അവനെ നല്ലവണ്ണം കൈകാര്യം ചെയ്തു കുന്നമംഗലം പൊലീസിന് കൈമാറി.
ഇനിയുള്ളതാണ് നമ്മുടെ നിയമപരമായ ലൂപ്പ് ഹോൾ. ഇതുവരെയും നടന്ന റേപ്പുകളുടെ വിധി ഇനി ബാക്കി നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ ഏതറ്റം വരെയും ഞാൻ പോകും. ഇവൻ ഈ സമൂഹത്തിൽ ഇനിയും പതിയിരിക്കാൻ പാടില്ല. ഇന്നലെ ഒരുപക്ഷേ എന്‍റെ അപകട സാഹചര്യങ്ങളിൽ വരുന്ന അസാമാന്യ പ്രതിരോധ ശക്തിയും നേരം അതിനെക്കാളും ഇരുട്ടിയിട്ടില്ല എന്നുള്ളതും ഭാഗ്യവും അനൂകൂല ഘടകമായി വന്നതിനാലാണ് ഞാൻ റേപ്പ് ചെയ്യപ്പെടാതിരുന്നതും കൊല്ലപ്പെടാതിരുന്നതും. ഇതേ സാഹചര്യത്തിൽ വിറച്ചു പോകുന്ന ഒരു സ്ത്രീയോ ഒരു കുട്ടിയോ ആയിരുന്നെങ്കിൽ സ്ഥിതി ഇതാകുമായിരുന്നില്ല. ആയതിനാൽ എന്‍റെ ഉടലിനെ, എന്‍റെ ആത്മാഭിമാനത്തെ ആക്രമിച്ച അവനെ എന്‍റെ വ്യക്തിപരമായ പേരിലും ലോകത്തിലെ മൊത്തം സ്ത്രീകൾക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ട മൊത്തം സ്ത്രീകൾക്ക് വേണ്ടിയും വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
അവന്‍റെ പേരും അഡ്രസും ഞാൻ ഇന്ന് എടുക്കും. ലോകത്തിന്‍റെ മുന്നിൽ ഇവൻ റേപ്പിസ്റ്റ് എന്ന് മുദ്രയടിക്കപ്പെടേണ്ടത് മറ്റു സ്ത്രീകളുടെ രക്ഷയ്ക്ക് ആവശ്യമാണ്. ഇനി ഒരിക്കലും എവിടെയും പതുങ്ങിയിരിക്കാൻ ഇവൻ അനുവദിക്കപെടരുത്"

also read: ശാന്തൻപാറ മേഖലയില്‍ കുട്ടികള്‍ക്കെതിരെയുള്ള പീഡനം; പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.