കോഴിക്കോട്: കനത്ത മഴയില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്‌ടം. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. ഇതോടെ നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി.
പേരാമ്പ്ര, കുണ്ടുപ്പറമ്പ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്‌തത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മഴയ്ക്ക് ശക്തി പ്രാപിച്ചതെങ്കിലും ഇന്ന് നേരിയ ശമനം ലഭിച്ചത് ആശ്വാസം പകരുന്നുണ്ട്.