ETV Bharat / state

വിഷു പൊടിപൊടിക്കാൻ വിപണിയിലെത്തി അയ്യൻസ്; ഇത്തവണ സ്‌പെഷ്യൽ 'മെഗാ പീക്കോക്ക്'

അയ്യൻസ് പടക്കങ്ങളുടെ ഏറ്റവും വലിയ വിപണി കേരളം. കേരളത്തിലെ ഹോൾസെയിൽ ഡിപ്പോ കോഴിക്കോട് കോയാറോഡ്.

vishu cracker ayyans in kozhikode koyaroad  kozhikode koyaroad  ayyan cracker  vishu  വിഷു  വിഷു വിപണി  വിഷു പടക്കം  പടക്കം  അയ്യൻസ്  അയ്യൻസ് കോഴിക്കോട് കോയാറോഡ്  കോഴിക്കോട് കോയാറോഡ്  മെഗാ പീക്കോക്ക്
അയ്യൻസ്
author img

By

Published : Apr 13, 2023, 6:02 PM IST

വിഷു പൊടിപൊടിക്കാൻ വിപണയിലെത്തി അയ്യൻസ്

കോഴിക്കോട് : പുലിവാൽ കല്യാണം എന്ന സിനിമയിൽ സലീംകുമാർ അവതരിപ്പിച്ച മണവാളൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്.. 'പടക്കങ്ങൾ എന്നും എന്‍റെ വീക്ക്‌നെസ്സായിരുന്നു' ഇത് മണവാളന്‍റെ മാത്രം കാര്യമല്ല, ഭൂരിഭാഗം മലയാളികളുടെ കാര്യവും ഇങ്ങനെ തന്നെയാണ്. വിഷു, ദീപാവലി, കല്യാണം, ഉദ്ഘാടനം തുടങ്ങി എന്ത് ആഘോഷത്തിനും മുൻപന്തിയിലുണ്ടാകും പടക്കങ്ങൾ. പടക്കം ഇല്ലാതെ മലയാളിക്ക് എന്ത് ആഘോഷം.

മലയാളിയുടെ പ്രിയപ്പെട്ട പടക്കങ്ങൾ വിൽപ്പന ചെയ്യുന്ന കാര്യത്തിൽ മുൻപന്തിയിലാണ് ശിവകാശിയുടെ സ്വന്തം അയ്യൻസ്. അയ്യൻസ് പടക്കങ്ങളുടെ വലിയ വിപണി കേരളമാണ്. അയ്യൻസിന്‍റെ സംസ്ഥാനത്തെ ഒരേ ഒരു ഹോൾസെയിൽ ഡിപ്പോയാണ് കോഴിക്കോട് കോയാറോഡിൽ പ്രവർത്തിക്കുന്നത്. പടക്ക വിൽപ്പനയുടെ 60-ാം വാർഷികമാണിത്.

ഉദയശങ്കറും മകൻ ശിവദാസുമാണ് അയ്യൻസ് വേൾഡിന് ചുക്കാൻ പിടിക്കുന്നത്. ഒരേ സമയം മറ്റ് ജില്ലകളിലേക്ക് അടക്കമുള്ള ഹോൾസെയിൽ കച്ചവടവും ചില്ലറ കച്ചവടവും ഒരുപോലെ ഇവിടെ നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷം കച്ചവടം തീരെ നടക്കാത്ത സ്ഥാനത്ത് ഇപ്പോൾ അത് പൊടിപൊടിക്കുകയാണ്.

വലിയ തിരക്കാണ് പടക്കക്കടയിൽ അനുഭവപ്പെടുന്നത്. ഓരോ വർഷവും വ്യത്യസ്‌തത എന്നത് ഇവരുടെ മുഖമുദ്രയാണ്. ഈ തവണ ഏറ്റവും വലിയ പ്രത്യേകത മെഗാ പീക്കോക്ക് ആണ്. ഒരേസമയം അഞ്ചു വശങ്ങളിലേക്ക് ഒരു മയിൽപീലി വിടരുന്നത് പോലെ പൂത്തിരി വിടരുന്ന ഐറ്റമാണിത്. അത് കഴിഞ്ഞാൽ കുട്ടികളെ ഏറെ ആകർഷിക്കുന്ന സൂപ്പർ ഡ്രോൺ ഉണ്ട്. ആളുകൾക്കിടയിലൂടെ ഡ്രോൺ പറക്കുന്നത് പോലെ തന്നെ വർണ്ണാഭമാക്കുന്ന ഒരു ഇനം ആണിത്. ഇതിനു പുറമേ സെനോറിറ്റ, ടൂറ്റി ഫ്രൂട്ടി, ടോപ് ടെക്കർ പമ്പരം. ഹെലികോപ്റ്റർ, എന്നിവയും മാലപ്പടക്കങ്ങളും ഇവിടെയുണ്ട്. ഏകദേശം 200 ലേറെ ഐറ്റങ്ങളാണ് കോഴിക്കോട്ടെ ഡിപ്പോയിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

കോടതി നിർദേശപ്രകാരമുള്ള എല്ലാ നിബന്ധനകളും പാലിച്ചാണ് കച്ചവടം നടത്തുന്നതെന്ന് കടയുടമ പറഞ്ഞു. വീര്യം കുറഞ്ഞ സേഫ്റ്റി ഐറ്റങ്ങൾക്കാണ് കൂടുതലായും ആവശ്യക്കാർ ഉള്ളത്. പുക വളരെ കുറച്ച് ഗ്രീൻ പ്രോട്ടോകോൾ പരമാവധി പാലിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും അയ്യൻസ് അധികൃതർ പറഞ്ഞു. എന്തായാലും വലിയ തരത്തിലുള്ള ഒരു കച്ചവടം വിപണിയാണ് ഒരു ദിവസങ്ങളിലും ഇവർ പ്രതീക്ഷിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.