ETV Bharat / state

Veena George On Nipah Virus നിപ ബാധിച്ച ആദ്യത്തെ വ്യക്തിയുടെ ഹൈ റിസ്‌ക്‌ കോൺടാക്റ്റിൽ ഉള്ള മുഴുവൻ ആളുകളെയും പരിശോധിക്കും; മന്ത്രി വീണ ജോർജ്

author img

By ETV Bharat Kerala Team

Published : Sep 15, 2023, 1:38 PM IST

Updated : Sep 15, 2023, 2:27 PM IST

Nipah virus health minister press meet : സമ്പർക്ക പട്ടികയിൽപ്പെട്ട വ്യക്തി ടെസ്‌റ്റ്‌ ചെയ്‌ത്‌ നെഗറ്റീവ് ആണെങ്കിലും നിരീക്ഷണത്തിൽ തുടരണമെന്ന് വീണ ജോർജ് പറഞ്ഞു

veena press  Veena George On Nipah  all the people will be tested who were in contact  first Nipah infected person high risk contact  people who high risk contact with first Nipah  Nipah case latest  press meeting about nipah  people will be tested nipah  tested who were in high risk contact first Nipah  നിപ ബാധിച്ച ആദ്യത്തെ വ്യക്തിയുടെ ഹൈ റിസക്‌  ഹൈ റിസക്‌ കോൺടാക്റ്റിൽ ഉള്ള മുഴുവൻ ആളുകളെയും  മുഴുവൻ ആളുകളെയും പരിശോധിക്കുമെന്ന് വീണ ജോർജ്  സമ്പർക്ക പട്ടികയിൽപ്പെട്ട വ്യക്തി  ടെസ്‌റ്റ്‌ ചെയ്‌ത്‌ നെഗറ്റീവ് ആണെങ്കിലും  നിപ നെഗറ്റീവ് ആണെങ്കിലും നിരീക്ഷണത്തിൽ  92 സാമ്പിൾ ഒരേ സമയം പരിശോധിക്കാനുള്ള സൗകര്യം  രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ടിലെ മൊബൈൽ ലാബ്  സ്ഥിരീക്കാനുള്ള ടെസ്‌റ്റ്‌ എൻഐവി പൂനെ മൊബൈൽ ലാബിൽ  മന്ത്രിതല അവലോകന യോഗത്തിന് ശേഷം വീണ ജോർജ്
Veena George On Nipah Virus
മന്ത്രിതല അവലോകന യോഗത്തിന് ശേഷം വീണ ജോർജ് സംസാരിക്കുന്നു

കോഴിക്കോട്: നിപ ബാധിച്ച ആദ്യത്തെ വ്യക്തിയുടെ ഹൈ റിസക്‌ കോൺടാക്റ്റിൽ ഉള്ള മുഴുവൻ ആളുകളെയും പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് (Veena George On Nipah). ലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും പരിശോധിക്കും. 192 സാമ്പിൾ ഒരേ സമയം പരിശോധിക്കാനുള്ള സൗകര്യം രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ടിലെ മൊബൈൽ ലാബിലുണ്ട്.

സ്ഥിരീക്കാനുള്ള ടെസ്‌റ്റ്‌ എൻഐവി പൂനെ മൊബൈൽ ലാബിൽ ചെയ്യാമെന്നും സമ്പർക്ക പട്ടികയിൽപ്പെട്ട വ്യക്തി ടെസ്‌റ്റ്‌ ചെയ്‌ത്‌ നെഗറ്റീവ് ആണെങ്കിലും നിരീക്ഷണത്തിൽ തുടരണമെന്നും വീണ ജോർജ് പറഞ്ഞു. മന്ത്രിതല അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു വീണ ജോർജ്.

ALSO READ:Nipah Cases More Restrictions In Kozhikode നിപ: കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല

നിപ കേസുകൾ സ്ഥിരീകരിക്കപ്പെടുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കലക്‌ടർ ഉത്തരവിറക്കി. മാറ്റിവയ്‌ക്കാവുന്ന പൊതുപരിപാടികളും യോഗങ്ങളും മറ്റും നിയന്ത്രണങ്ങൾ നിലനിർത്തുന്നതുവരെ മാറ്റിവയ്‌ക്കേണ്ട യോഗങ്ങൾ എല്ലാം ഓൺലൈനായി മാത്രം നടത്തേണ്ടതാണന്നും ഉത്തരവിലുണ്ട്.

നിയന്ത്രണങ്ങൾ ഇങ്ങനെ: കണ്ടെയ്ൻമെന്‍റ്‌ സോണിലേക്കുള്ള യാത്രകൾ കർശനമായി നിരോധിച്ചിട്ടുണ്ട്. ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല. പാർക്കുകൾ, ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിലേക്കുളള സന്ദർശനം ഒഴിവാക്കണം.

ആരാധനാലയങ്ങളിൽ പോകുന്നവർ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും മാസ്‌ക്‌, സാനിറ്റൈസർ എന്നിവ കർശനമായി ഉപയോഗിക്കുകയും വേണം. വവ്വാൽ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ പ്രവേശിക്കുന്നതും വളർത്തുമൃഗങ്ങളെ മേയാൻ വിടുന്നതും കർശനമായി തടയണമെന്നും ഉത്തരവിൽ പറയുന്നു.

നിപ വൈറസിന്‍റെ ഉറവിട കേന്ദ്രവും, രോഗബാധിതരായവരെ ചികിത്സിച്ച ആരോഗ്യകേന്ദ്രങ്ങളും, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉളളതിനാൽ ജനങ്ങൾ സ്വയം നിയന്ത്രണങ്ങൾക്ക് വിധേയമാകേണ്ടതാണ്.

രോഗിക്കൊപ്പം ഒരു ബൈസ്‌റ്റാന്‍ററെ മാത്രം അനുവദിക്കുളളൂ. ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ പരിശോധനകൾ കർശനമാക്കണം. ആരോഗ്യ കേന്ദ്രങ്ങൾ വഴി ബോധവത്ക്കരണം നടത്തണം.പന്നികൾ, വവ്വാലുകൾ തുടങ്ങിയ ജീവികളുടെ ജഡം ഒരു കാരണവശാലും സ്‌പർശിക്കുവാൻ പാടില്ല.

ALSO READ:Central Team Will Visit Nipah Affected Areas നിപ ബാധിത പ്രദേശങ്ങളില്‍ കേന്ദ്രസംഘം ഇന്ന് എത്തും, പരിശോധനയ്‌ക്ക് അയച്ച 11 സാംപിളുകള്‍ നിപ്പ നെഗറ്റീവ്

കേന്ദ്രസംഘം ഇന്ന് കോഴിക്കോട്: നിപ ബാധിത പ്രദേശങ്ങൾ കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും. വവ്വാലുകളുടെ സാമ്പിൾ ശേഖരണത്തിനും തുടക്കമിടും. രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയിലെ മൊബൈൽ സംഘവും ഇന്ന് കോഴിക്കോടെത്തും (The Central Team Will Arrive Today).

അതിനിടയിലെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. ഏറ്റവുമൊടുവിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്‍റെ സമ്പർക്ക പട്ടികയിലുള്ളവരെയാണ് പുതുതായി ചേർത്തിരിക്കുന്നത്. 21 ദിവസം ഇവർ ഐസോലേഷനിൽ കഴിയണം. ബുധനാഴ്‌ച പരിശോധിച്ച് ഇന്നലെ പുറത്തുവന്ന 11 സാമ്പിളുകളുടെ ഫലം നെഗറ്റീവായിരുന്നു.

ALSO READ:Nipah School Holiday നിപ; കോഴിക്കോട് ശനിയാഴ്‌ചയും സ്‌കൂളുകള്‍ക്ക് അവധി

Last Updated : Sep 15, 2023, 2:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.