ETV Bharat / state

പാണക്കാട്ടേത് സൗഹൃദ സന്ദർശനം, ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്ന്‌ വിഡി സതീശൻ - പികെ കുഞ്ഞാലിക്കുട്ടി

VD Satheesan about Muslim League : കോണ്‍ഗ്രസിനകത്ത് പ്രശ്‌നമുണ്ടായാലും ലീഗിനകത്ത് പ്രശ്‌നമുണ്ടായാലും അതവര്‍ തന്നെ തീര്‍ക്കുമെന്നും വിഡി സതീശന്‍

വിഡി സതീശൻ  No difference with league VD Satheesan  VD Satheesan  സൗഹൃദ സന്ദർശനം  ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്ന്‌ വിഡി സതീശൻ  പ്രതിപക്ഷ നേതാവ് വിഡി സതീശൻ  Opposition leader VD Satheesan  No difference with league  PK Kunhalikutty  പികെ കുഞ്ഞാലിക്കുട്ടി  No difference of opinion with league
No difference with league VD Satheesan
author img

By ETV Bharat Kerala Team

Published : Nov 7, 2023, 2:02 PM IST

ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്ന്‌ വിഡി സതീശൻ

കോഴിക്കോട്‌: പാണക്കാട്ടേത് സൗഹൃദ സന്ദർശനമാണെന്നും ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്നും (No difference with league) പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺ​ഗ്രസിനകത്ത് പ്രശ്‌നമുണ്ടായാലും ലീ​ഗിനകത്ത് പ്രശ്‌നമുണ്ടായാലും അതവർ തീർക്കും. രണ്ടും വ്യത്യസ്‌ത പാർട്ടികളാണ്. വർഷങ്ങളായി മുന്നോട്ട് പോവുന്ന മുന്നണിയാണ്. ഏത് പാർട്ടിയായാലും അവർക്ക് പ്രശ്‌നമുണ്ടായാലും പാർട്ടി നേതൃത്വം പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് വിഡി സതീശൻ കൂട്ടിച്ചേര്‍ത്തു.

മലപ്പുറത്ത് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ നടക്കുന്ന സാഹചര്യത്തില്‍ പാണക്കാട് സാദിഖലി തങ്ങള്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുമായി ആശയവിനിമയം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് എത്തിയത്. കോണ്‍ഗ്രസും ലീഗും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാഹോദര്യബന്ധം കൂടുതല്‍ സുദൃഢമായിരിക്കുന്ന കാലത്താണ് ഈ സൗഹൃദ സന്ദര്‍ശനം. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഇക്കുറി പാര്‍ലമെന്‍റ്‌ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായവ്യത്യാസമുള്ള ഒരു പഞ്ചായത്ത് പോലും മലപ്പുറം ജില്ലയിലില്ല. നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള സൗഹൃദം നിലനില്‍ക്കുന്നുണ്ട്. യു.ഡി.എഫ് ഏറ്റവും സുശക്തമായ ജില്ല കൂടിയാണ് മലപ്പുറം.

സി.പി.എമ്മിന് കൃത്യമായി മറുപടിയാണ് ലീഗ് നല്‍കിയിരിക്കുന്നത്. അക്കാര്യത്തില്‍ കോണ്‍ഗ്രസിന് സന്തോഷവും അഭിമാനവുമുണ്ട്. കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത പരിപാടിക്ക് ഞങ്ങള്‍ ഇല്ലെന്നാണ് ലീഗ് പറഞ്ഞത്. പരിപാടി നടത്തുന്നതിന്‍റെ കാരണത്തോട് ലീഗിനും കോണ്‍ഗ്രസിനും വിരോധമില്ല. പാലസ്‌തീന്‍ വിഷയത്തില്‍ മഹാത്മാഗാന്ധിയും ഇന്ദിരാഗാന്ധിയും സ്വീകരിച്ച നിലപാട് തന്നെയാണ് കോണ്‍ഗ്രസിന് ഇപ്പോഴും. ലീഗ് കോഴിക്കോട് സംഘടിപ്പിച്ച അത്രയും വലിയ പരിപാടി നടത്താന്‍ ലോകത്ത് ആര്‍ക്കും സാധിച്ചിട്ടില്ല. ഓരോ പാര്‍ട്ടികളും അവരുടെ രീതിയിലാണ് പരിപാടികള്‍ നടത്തുന്നത്. ഏക സിവില്‍ കോഡില്‍ സി.പി.എം നടത്തിയതിനേക്കാള്‍ വലിയ സെമിനാര്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചു.

ലീഗിനെ മാത്രമാണ് സി.പി.എം റാലിയിലേക്ക് ക്ഷണിച്ചത്. അതുകൊണ്ട് തന്നെ അക്കാര്യം അവര്‍ ചര്‍ച്ച ചെയ്‌ത്‌ നിലപാട് വ്യക്തമാക്കി. ഏക സിവില്‍ കോഡിലും ലീഗിനെയും സമസ്‌തയെയും വിളിക്കുമെന്നാണ് സി.പി.എം പറഞ്ഞത്. സി.പി.എമ്മിന് ഏകസിവില്‍ കോഡെന്ന വിഷയത്തോടല്ല, അതില്‍ നിന്നും രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ പറ്റുമോയെന്നാണ് ചിന്തിച്ചത്. പാലസ്‌തീന്‍ വിഷയത്തിലും ലീഗിനെ ക്ഷണിക്കുമെന്നാണ് സി.പി.എം പറഞ്ഞത്. അവര്‍ക്ക് പാലസ്‌തീനല്ല, ലീഗാണ് വിഷയം. വലിയൊരു വിഷയത്തെ വിലകുറഞ്ഞ രീതിയിലാണ് സി.പി.എം സമീപിക്കുന്നത്. പാലസ്‌തീന്‍ വിഷയത്തെ ഇടുങ്ങിയ രാഷ്ട്രീയമാക്കി യു.ഡി.എഫില്‍ എന്തോ കുഴപ്പമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തിയത്. പാലസ്‌തീന്‍ വിഷയത്തിന്‍റെ ഗൗരവം തന്നെ സി.പി.എം ചോര്‍ത്തിക്കളഞ്ഞു.

യു.ഡി.എഫിലെ എല്ലാ പാര്‍ട്ടികളും പാര്‍ലമെന്‍റ്‌ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ലീഗിന്‍റെ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി. കോണ്‍ഗ്രസിന്‍റെ പത്താമത്തെ കണ്‍വെന്‍ഷനാണ് ഇന്ന് നടക്കുന്നത്. ഈ മാസം 11-ന് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാകും. ഡിസംബര്‍ അവസാനത്തോടെ എല്ലായിടത്തും യു.ഡി.എഫ് ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ നിലവില്‍ വരും. മുഖ്യമന്ത്രിയും മന്ത്രിമാരും നേട്ടം പറയാന്‍ എത്തുമ്പോള്‍ 140 മണ്ഡലങ്ങളിലും യു.ഡി.എഫ് ഈ സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മുന്നില്‍ വിചാരണ ചെയ്യും.

ALSO READ: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഒരുക്കം : ഇടുക്കിയില്‍ പ്രവർത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് കോണ്‍ഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.