കോഴിക്കോട്: സംസ്ഥാനത്തെ 164 സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നവർക്ക് പണം തിരിച്ചുകിട്ടാത്ത സാഹചര്യമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം നാളുകളായി നിയമസഭയെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. നിക്ഷേപകര്‍ക്ക് തങ്ങളുടെ പണത്തിന് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരുവന്നുര്‍ ബാങ്കിലെ നിക്ഷേപകയായ സ്ത്രീ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി ആര്‍ ബിന്ദു നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്. ബാങ്കില്‍ നിക്ഷേപിച്ച പണം നല്‍കിയിരുന്നെങ്കില്‍ യുവതിക്ക് കുറച്ച്കൂടി നല്ല ചികിത്സ നല്‍കാമായിരുന്നു എന്ന് ഭര്‍ത്താവ് കരുതിയിരിക്കണം. അതിന് കഴിയാതെ പൊയതിന്‍റെ ദു:ഖത്തിലാണ് കുടുംബം മൃതദേഹവുമായി ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചത്.
എന്നാല്‍ പ്രതിഷേധത്തെ രാഷ്ട്രീയ മുതലെടുപ്പായി ചിത്രീകരിക്കുകയാണ് മന്ത്രി ചെയ്തത്. ഇത് ഇരയുടെ കുടുംബത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. മന്ത്രി തന്‍റെ പ്രസ്താവന പിന്‍വലിച്ച് കുടുംബത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഹകരണ മേഖലയിലെ തട്ടിപ്പ് സംബന്ധിച്ച വിഷയങ്ങളില്‍ രാഷ്ട്രീയമല്ല. ചിന്തൻ ശിബിരത്തിൽ ഇക്കാര്യങ്ങള്‍ ചർച്ച ചെയ്തു. ധനകാര്യ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുത്തുന്നത് സത്യസന്ധരായ ആളുകളെ ആവണം. കെഎം ബഷീറിന്‍റെ കൊലപാതക കേസില്‍ വിചാരണ ആരംഭിക്കുന്ന ഘട്ടത്തില്‍ ജില്ലാ മജിസ്ട്രേറ്റിന്‍റെ പദവിയില്‍ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ നിയോഗിച്ചത് അനൗചിത്യപരമായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ജലീൽ ആദ്യം അതിന് മറുപടി പറയട്ടെ എന്നും വിഡി സതിശൻ കോഴിക്കോട് പറഞ്ഞു.