ETV Bharat / state

യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; അരോഗ്യവകുപ്പ് മൗനം പാലിക്കുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ്‌

കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്‌ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക രൂപത്തിലുള്ള ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് വിഡി സതീശൻ.

VD SATHEESAN  OPPOSITON LEADER  AGAINST GOVERNMENT  SURGICAL EQUIPMENT  SURGICAL EQUIPMENT FOUND IN WOMAN BLADDER  യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം  പ്രതിപക്ഷ നേതാവ്‌  അരോഗ്യവകുപ്പ്  കോഴിക്കോട്  വിഡി സതീശൻ  യുവതിയുടെ വയറ്റിൽ കത്രിക  സ്വപ്‌ന സുരേഷ്  മുഖ്യമന്ത്രി  വിദേശ യാത്ര  അദാനി  വിഴിഞ്ഞം  കേന്ദ്ര ഏജൻസികൾ
യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; അരോഗ്യവകുപ്പ് മൗനം പാലിക്കുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ്‌
author img

By

Published : Oct 10, 2022, 3:24 PM IST

കോഴിക്കോട്: ശസ്‌ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക രൂപത്തിലുള്ള ഉപകരണം കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ. ഗുരുതരമായ വീഴ്‌ചയാണ് സംഭവിച്ചത്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വിഡി സതീശൻ ആരോപിച്ചു.

യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; അരോഗ്യവകുപ്പ് മൗനം പാലിക്കുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ്‌

സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്‍റെ പ്രതികരണം വിസ്‌മയിപ്പിക്കുന്നതാണ്‌. ഗുരുതരമായ അശ്രദ്ധയാണ്‌ നടന്നത്. അരോഗ്യവകുപ്പ് എന്തിനാണ് ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത്. ഉത്തരവാദികളെ നിയമത്തിന്‌ മുന്നിൽ എത്രയും വേഗം കൊണ്ടു വരണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ വിദേശ യാത്രക്കെതിരെയും കടുത്ത വിമർശനമാണ് സതീശൻ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ല. നാടിന് ഉപകാരമുള്ള ഒന്നും യാത്രയുടെ ഭാഗമായി ചെയ്‌തിട്ടില്ല. യാത്രയുടെ പ്രോഗ്രസ്‌ റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽവയ്ക്കണം. കുടുംബത്തോടൊപ്പമുള്ള യാത്രകൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്നും സതീശൻ ആരോപിച്ചു.

വിഴിഞ്ഞത്ത് അദാനിയും സർക്കാരും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നത്. അദാനിയും സർക്കാരും ചേർന്ന് മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്‌. അതിജീവനത്തിന് വേണ്ടിയുള്ള സമരമാണ് നടക്കുന്നതെന്നും സതീശൻ പറഞ്ഞു. സ്വർണ കടത്ത് കേസിൽ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നില്ല. സ്വർണക്കടത്തിൽ കേന്ദ്രവും സംസ്ഥാനവും ഒത്തുകളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.