ETV Bharat / state

കോഴിക്കോട് പീഡനത്തിനിരയായ പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് ഭീഷണിയെന്ന് ആരോപണം

സംഭവം ഒതുക്കി തീർക്കുന്നതിന് പ്രതിയുമായി ബന്ധമുള്ളവർ കുട്ടിയുടെ രക്ഷിതാവിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. വിഷയം ഒതുക്കി തീര്‍ക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും ആരോപണം.

കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനം
author img

By

Published : Sep 26, 2019, 7:33 PM IST

കോഴിക്കോട്: പീഡന പരാതി നല്‍കിയ പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് ഭീഷണി കോൾ ലഭിക്കുന്നതായി ആരോപണം. വിവിധ ക്രൈസ്ത സംഘടനകളുടെ ഭാരവാഹികളാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം ആരോപിച്ചത്. ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ചുവെന്നായിരുന്നു കുട്ടിയുടെ പരാതി.

ഇന്‍റര്‍നെറ്റ് കോൾ വഴിയാണ് ഭീഷണി. സംഭവത്തില്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അത് പുറത്തുകൊണ്ട് വരണമെന്നുമാവശ്യപ്പെട്ട് നാളെ രാവിലെ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്നും സംഘടനകള്‍ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത പ്രസിഡന്റ് ബേബി പെരുമാലിൽ, പ്രൊ ലൈഫ് പ്രവർത്തകൻ ഷിബു കൊച്ചുപറമ്പിൽ, കെസിവൈഎം താമരശ്ശേരി രൂപത ഡയറക്ടർ ഫാ. ജോർജ് വെള്ളയ്ക്കാക്കുടിയിൽ തുടങ്ങിയവര്‍ പങ്കെടുത്തു.

Intro:പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് ഭീഷണിയെന്ന് ക്രൈസ്തവ സംഘടനകൾ

Body:ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ചുവെന്ന് പരാതി നൽകിയ പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് ഭീഷണി ഫോൺ കോൾ ലഭിക്കുന്നതായി വിവിധ ക്രൈസ്ത സംഘടനകളുടെ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇന്റർനെറ്റ് കോൾ വഴിയാണ് ഭീഷണിപ്പെടുത്തുന്നതെന്നും അവർ ആരോപിച്ചു. സംഭവം ഒതുക്കി തീർക്കുന്നതിന് പ്രതിയുമായി ബന്ധമുള്ളവർ കുട്ടിയുടെ രക്ഷിതാവിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായും അവർ പറഞ്ഞു. വിഷയം ഒതുക്കി തീക്കാനാണ് പോലീസ് ശ്രമിച്ചതെന്നും അവർ കുറ്റപ്പെടുത്തി. സംഭവത്തിലെ ഉന്നത ബന്ധങ്ങൾ പുറത്ത് കൊണ്ടുവരണമെന്ന് ആവിശ്യപ്പെട്ട് സംഘടനകൾ നാളെ രാവിലെ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്നും അവർ വ്യക്തമാക്കി.

byte

Conclusion:വാർത്താസമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത പ്രസിഡന്റ് ബേബി പെരുമാലിൽ, പ്രൊ ലൈഫ് പ്രവർത്തകൻ ഷിബു കൊച്ചുപറമ്പിൽ, കെസിവൈഎം താമരശ്ശേരി രൂപത ഡയറക്ടർ ഫാ. ജോർജ് വെള്ളയ്ക്കാക്കുടിയിൽ, ഫാ. സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.