ETV Bharat / state

വടകര കസ്റ്റഡി മരണം: പ്രതിഷേധിച്ച് സിപിഎമ്മും നാട്ടുകാരും, മാര്‍ച്ചില്‍ സംഘര്‍ഷം - വടകര കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ

വ്യാഴാഴ്‌ച രാത്രി സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തിലിടിച്ച് അപകടമുണ്ടായതിനെ തുടര്‍ന്നാണ് ഇവര്‍ വടകര സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന്, വെള്ളിയാഴ്‌ച പൊലീസ് കസ്‌റ്റഡിയിലായിരുന്ന കല്ലേരി സ്വദേശി സജീവന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു

Vatakara custody death dyfi cpm protest  Vatakara custody death  വടകര കസ്റ്റഡി മരണം  വടകര കസ്റ്റഡി മരണത്തില്‍ പ്രതിഷേം  വടകര കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ  വടകര കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് സിപിഎം
വടകര കസ്റ്റഡി മരണം: പ്രതിഷേധിച്ച് ഡി.വൈ.എഫ്‌.ഐ, സി.പി.എം പ്രവർത്തകരും നാട്ടുകാരും, മാര്‍ച്ചില്‍ സംഘര്‍ഷം
author img

By

Published : Jul 22, 2022, 12:01 PM IST

Updated : Jul 22, 2022, 1:14 PM IST

കോഴിക്കോട്: വടകര കസ്റ്റഡി മരണത്തിൽ വൻ പ്രതിഷേധവുമായി ഡി.വൈ.എഫ്‌.ഐ, സി.പി.എം പ്രവർത്തകരും നാട്ടുകാരും. വടകര പൊലീസ് സ്റ്റേഷനിലേക്ക് വെള്ളിയാഴ്‌ച രാവിലെ ഇവർ നടത്തിയ മാർച്ചിൽ ഉന്തും തള്ളുമുണ്ടായി. മാർച്ച് പൊലീസ് തടഞ്ഞു.

വടകര കസ്റ്റഡി മരണത്തിനെതിരായി നടന്ന പൊലീസ് സ്റ്റേഷന്‍ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

പോസ്റ്റ്‌മോർട്ടം കഴിഞ്ഞാൽ സജീവൻ്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിൽ കുത്തിയിരിക്കുമെന്ന നിലപാടിലാണ് നാട്ടുകാർ. സ്ഥലത്തെത്തിയ റൂറൽ എസ്.പിയുമായി ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ ചർച്ച നടത്തി. സംഭവത്തിന് കാരണക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം. പുറമെ, സജീവൻ്റെ കുടുംബത്തെ പൊലീസ് ഏറ്റെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

READ MORE| വടകര പൊലീസ് കസ്‌റ്റഡിയിലെടുത്ത യുവാവ് മരിച്ചു: എസ്.ഐ മര്‍ദിച്ചെന്ന് സുഹൃത്തുക്കള്‍

തകർന്ന് വീഴാറായ ഒരു കൂരയിലാണ് സജീവനും അമ്മയും ഇവരുടെ ജേഷ്ഠന്‍റെ ഭാര്യയും താമസിക്കുന്നത്. മരപ്പണിക്കാരനായ സജീവനായിരുന്നു ഈ കുടുംബത്തിൻ്റെ ഏക ആശ്രയം. ഈ രണ്ട് സ്ത്രീകളെ വഴിയാധാരമാക്കാൻ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ പൊലീസിനോട് വ്യക്തമാക്കി.

കസ്‌റ്റഡിയിലായിരുന്ന വടകര കല്ലേരി സ്വദേശി സജീവന്‍ (41) വെള്ളിയാഴ്‌ചയാണ് മരിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയുടെ മര്‍ദനമേറ്റ് സ്‌റ്റേഷന് മുന്നില്‍ കുഴഞ്ഞു വീഴുകയായിരുന്നു. വ്യാഴാഴ്‌ച രാത്രി സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തിലിടിച്ച് അപകടമുണ്ടായി.

നഷ്‌ടപരിഹാര തുകയെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് വിഷയം പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. സ്‌റ്റേഷനിലെത്തിയ സജീവനെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മര്‍ദിച്ചതായി അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ ആരോപിച്ചു.

READ MORE| നെഞ്ചുവേദന അവഗണിച്ചു, ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചില്ല: പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സജീവന്‍റെ ബന്ധുക്കള്‍

Last Updated : Jul 22, 2022, 1:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.