കോഴിക്കോട്: സ്‌ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തിൽ ജമീല. അധികാരമേറ്റശേഷം പ്രസ് ക്ലബ്ബിന്‍റെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജമീല.പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് നഗരങ്ങളിൽ ഉള്ളതു പോലെ ഗ്രാമീണ മേഖലയിൽ ബാസ്ക്കറ്റുകൾ ക്രമീകരിക്കുമെന്നും ഇത്തവണ വന്നിരിക്കുന്നത് മികച്ച ഒരു ടീമായതിനാൽ വിവിധ പദ്ധതികൾ നടപ്പാക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും കാനത്തിൽ ജമീല പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എംപി ശിവാനന്ദൻ, പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് എം ഫിറോസ് ഖാൻ, സെക്രട്ടറി പിഎസ് രാകേഷ് എന്നിവർ പരിപാടിയില്‍ പങ്കെടുത്തു.
ലക്ഷ്യം സ്‌ത്രീ ശാക്തീകരണം; കാനത്തില്‍ ജമീല - കോഴിക്കോട്
പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് നഗരങ്ങളിൽ ഉള്ളതു പോലെ ഗ്രാമീണ മേഖലയിൽ ബാസ്ക്കറ്റുകൾ ക്രമീകരിക്കുമെന്ന് കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തിൽ ജമീല വ്യക്തമാക്കി.