താപനില ഉയർന്നതും വയനാട്ടിൽ രാഹുൽ ഗാന്ധി എത്തുമെന്ന് അഭ്യൂഹം പരന്നതും വടകര മണ്ഡലത്തിലെ പ്രചാരണത്തെ ബാധിച്ചതായാണ് വോട്ടർമാരുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ പരസ്യപ്രചാരണം പ്രതീക്ഷയ്ക്കൊത്ത നിലവാരം പുലർത്തിയില്ല എന്ന് വോട്ടർമാർ പറയുന്നു. നേരത്തെ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കിയ എൽഡിഎഫ് ആദ്യഘട്ട പ്രചാരണം വേണ്ടത്ര കൊഴുപ്പിച്ചില്ലെന്നും ജനങ്ങൾ വിലയിരുത്തുന്നു.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി അടുത്തതോടെ വരും ദിവസങ്ങളിൽ പ്രചാരണം ചൂടു പിടിക്കും എന്നാണ് വോട്ടർമാർ പ്രതീക്ഷിക്കുന്നത്.