ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

നാലരവർഷക്കാലത്തെ ഭരണത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പഞ്ചായത്ത് രാജിനെ തകർത്തുവെന്ന് കെപിസിസി പ്രസിഡന്‍റ് ആരോപിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രൻ  തദ്ദേശ തെരഞ്ഞെടുപ്പ്  തദ്ദേശ തെരഞ്ഞെടുപ്പ് 2020  ഐക്യജനാധിപത്യ മുന്നണി മികച്ച വിജയം നേടും  യുഡിഎഫ്  mullapalli ramachandran  udf will win the local body election  UDF  congress
തദ്ദേശ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
author img

By

Published : Dec 3, 2020, 12:05 PM IST

Updated : Dec 3, 2020, 12:26 PM IST

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ തികഞ്ഞ ശുഭപ്രതീക്ഷ, ഐക്യജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ തവണ മത്സരിച്ച 2500ഓളം സീറ്റുകളിൽ ഇത്തവണ ബി.ജെ.പി മത്സരിക്കാത്തതിന് എന്താണ് കാരണമെന്ന് ജനങ്ങൾക്ക് അറിയണമെന്ന് അദ്ദേഹം കോഴിക്കോട് പറഞ്ഞു.
നാലരവർഷക്കാലത്തെ ഭരണത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പഞ്ചായത്ത് രാജിനെ തകർത്തുവെന്ന് അദ്ദേഹം ആരോപിച്ചു. വൻ സ്രാവുകൾ ഇപ്പോഴും വലപൊട്ടിച്ച് പുറത്താണെന്നും ടിപി ചന്ദ്രശേഖരൻ കൊലക്കേസ് സിബിഐ അന്വേഷിച്ചാൽ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ധ്രുവീകരണം ആരംഭിച്ചു എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. തൊടുപുഴ മുൻസിപ്പാലിറ്റിയിൽ മത്സരിക്കുന്ന 25 പേരിൽ 24 പേരും അരിവാൾ ചുറ്റിക ചിഹ്നം വേണ്ട എന്ന് പറയുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Updated : Dec 3, 2020, 12:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.