ETV Bharat / state

തടഞ്ഞിട്ട ഭീമൻ ട്രെയിലറുകള്‍ ചുരം കയറും; നാളെ രാത്രി 11 മുതല്‍ താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

അടിവാരം മുതല്‍ ചുരം വഴി വയനാട് ജില്ലയിലേക്കും തിരിച്ചും വരുന്ന വാഹനങ്ങള്‍ക്ക് നാളെ രാത്രി (22.12.22)ന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. ആംബുലൻസ് ഒഴിച്ചുള്ള വാഹനങ്ങളുടെ ഓട്ടം നിർത്തിവെച്ചാണ് ട്രെയിലറുകൾ കടത്തി വിടുക.

green signal for big trailer  passing of big trailer  traffic controll in thamarassery  thamarassery hair pin  nestle company  big trailer  latest news in kozhikode  latest news today  തടഞ്ഞിട്ട ഭീമൻ ട്രെയിലറുകള്‍  താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം  വാഹനങ്ങളുടെ ഓട്ടം നിർത്തി  നെസ്ലെ കമ്പനി  കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
തടഞ്ഞിട്ട ഭീമൻ ട്രെയിലറുകള്‍ ചുരം കയറും
author img

By

Published : Dec 21, 2022, 1:07 PM IST

കോഴിക്കോട്: ഗതാഗതം പൂർണമായും തടസപ്പെടുമെന്ന ആശങ്കയിൽ മൂന്നു മാസത്തിലേറെയായി അടിവാരത്ത് തടഞ്ഞിട്ടിരിരുന്ന രണ്ട് ഭീമൻ ട്രെയിലറുകള്‍ താമരശേരി ചുരം കടത്തിവിടാൻ കോഴിക്കോട് ജില്ല ഭരണകൂടം അനുമതി നല്‍കി. ഇതോടെ നാളെ (22.12.22) രാത്രി 11 മണിയോടെ ട്രെയിലറുകൾ ചുരം കയറും. (22.12.22) ന് രാത്രി 11 മുതൽ താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചു.

അടിവാരം മുതല്‍ ചുരം വഴി വയനാട് ജില്ലയിലേക്കും തിരിച്ചും വരുന്ന വാഹനങ്ങള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. ആംബുലൻസ് ഒഴിച്ചുള്ള വാഹനങ്ങളുടെ ഓട്ടം നിർത്തിവെച്ചാണ് ട്രെയിലറുകൾ കടത്തി വിടുക. നെസ്ലെ കമ്പനിക്ക് പാൽപൊടി നിർമിക്കാൻ കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്‌ത കൂറ്റൻ യന്ത്രങ്ങളുമായി കർണാടകത്തിലെ നഞ്ചൻകോട്ടേക്ക് പുറപ്പെട്ട ട്രെയിലറുകൾ സെപ്റ്റംബർ പത്തിനാണ് താമരശ്ശേരിക്ക് അടുത്ത് ദേശീയപാതയിൽ പുല്ലാഞ്ഞിമേട്ടിലും എലോകരയിലുമായി തടഞ്ഞിട്ടത്.

പിന്നീട് അടിവാരം ബസ് സ്റ്റാൻഡ് പരിസരത്തേക്ക് ട്രെയിലറുകൾ മാറ്റിയിരുന്നു. കരാറെടുത്ത അണ്ണാമലൈ ട്രാൻസ്പോർട്ട് കമ്പനി, ജില്ല ഭരണകൂടം ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിതോടെയാണ് ട്രെയിലറുകള്‍ക്ക് വഴി തെളിഞ്ഞത്. ട്രെയിലറുകൾ കടന്നുപോകുമ്പോൾ ദേശീയപാതക്കോ, വനം, വൈദ്യുതി വകുപ്പുകളുടെ സാമഗ്രികൾക്കോ നാശനഷ്‌ടമുണ്ടായാൽ ഈടാക്കാനായി 20 ലക്ഷം രൂപയുടെ ഡെപ്പോസിറ്റും കരാർ കമ്പനി കെട്ടിവെച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.