കോഴിക്കോട്: സംസ്ഥാന ബജറ്റിൽ തെക്കൻ ജില്ലകളെ അപേക്ഷിച്ച് മലബാറിന് അർഹിക്കുന്ന പ്രധാന്യം ലഭിച്ചിട്ടില്ലെന്ന് മലബാർ ഡവലപ്മെന്റ് കൗൺസിൽ. രജിസ്ട്രേഷൻ നികുതി വർധിപ്പിച്ചത് മലബാറിന്റെ റിയൽ എസ്റ്റേറ്റ് മേഖലയെ ബാധിക്കുമെന്ന് കൗൺസിൽ യോഗം വിലയിരുത്തി.
വയനാട് പാക്കേജ് ഒഴിച്ചാൽ മലബാറിലെ മറ്റ് ജില്ലകൾക്ക് എടുത്ത് പറയാൻ കഴിയുന്ന പദ്ധതികളില്ലെന്നും യോഗം വിലയിരുത്തി. കോഴിക്കോട് ജില്ലയുടെ സ്വപ്ന പദ്ധതിയായ മോണോ റെയിൽ ഇത്തവണയും ബജറ്റിൽ ഇടം നേടിയിട്ടില്ല. ബേപ്പൂർ തുറമുഖ വികസനം, ഓട് വ്യവസായം, ഗ്വാളിയർ റയോൺസ് എന്നിവയൊന്നും ബജറ്റിൽ പ്രതിപാദിച്ചില്ലെന്ന് മലബാർ ഡവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി പറഞ്ഞു.