ETV Bharat / state

പ്രണയപ്പകയില്‍ എരിഞ്ഞടങ്ങി യുവാവും; യുവതിയെ കൊന്നയാളും മരിച്ചു - നന്ദകുമാർ കൃഷ്ണപ്രിയ കോഴിക്കോട് മരണം

പ്രണയ നൈരാശ്യത്തെ തുടർന്നാണ് തിക്കോടിയിൽ യുവതിയെ തീകൊളുത്തിയ ശേഷം യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തത്. നന്ദകുമാർ തീകൊളുത്തിയ കൃഷ്‌ണപ്രിയ ഇന്നലെ മരിച്ചിരുന്നു.

തിക്കോടി യുവതിയെ തീകൊളുത്തിയ യുവാവ് മരിച്ചു  Thikkodi fire attack man and woman died  man commit suicide after setting woman fire kozhikode  നന്ദകുമാർ കൃഷ്ണപ്രിയ കോഴിക്കോട് മരണം  പള്ളിത്താഴം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു
പ്രണയപ്പകയില്‍ എരിഞ്ഞടങ്ങി യുവാവും; യുവതിയെ കൊന്നയാളും മരിച്ചു
author img

By

Published : Dec 18, 2021, 8:55 AM IST

Updated : Dec 18, 2021, 9:23 AM IST

കോഴിക്കോട്: പ്രണയ നൈരാശ്യത്തെ തുടർന്ന് തിക്കോടിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച നന്ദു എന്ന നന്ദകുമാർ (31) മരിച്ചു. തിക്കോടി പള്ളിത്താഴം സ്വദേശി മോഹനന്‍റെ മകനാണ്. 99 ശതമാനം പൊള്ളലേറ്റ നന്ദു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് (ഡിസംബർ 18) പുലർച്ചെയാണ് മരണം സംഭവിച്ചത്.

READ MORE: തിക്കോടിയില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

വെള്ളിയാഴ്‌ച രാവിലെ 9.50ന് തിക്കോടി പഞ്ചായത്ത് ഓഫിസിന് മുന്നിലായിരുന്നു സംഭവം. തിക്കോടി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായിരുന്നു കൃഷ്ണപ്രിയ. കൃഷ്ണപ്രിയയെ നന്ദു ഏറെ നാളുകളായി ശല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫിസിലേക്ക് ജോലിക്ക് കയറാനൊരുങ്ങുമ്പോഴാണ് നന്ദു തട‍ഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഇതിന് ശേഷം നന്ദകുമാറും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.

ഉടനടി ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് അഞ്ച് മണിയോടെ കൃഷ്ണപ്രിയ മരിച്ചു. തീകൊളുത്തും മുമ്പ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതായും ആശുപത്രിയില്‍ വച്ച് കൃഷ്ണപ്രിയ മൊഴി നല്‍കിയിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

Last Updated : Dec 18, 2021, 9:23 AM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.